INDIAKERALAlocalNationalSportstop news

ഫിയാസ്റ്റോ അഖിലേന്ത്യാ ബാസ്ക്കറ്റ് ബോൾ ടൂർണമെൻ്റിൽ പങ്കെടുക്കാൻ പ്രമുഖ താരനിരകൾ

കോഴിക്കോട് :ഫിയാസ്റ്റോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ ആറു മുതൽ 12 വരെ കോഴിക്കോട്ട് നടക്കുന്ന അഖിലേന്ത്യാ ബാസ്കറ്റ്ബാൾ ടൂർണമെൻ്റിൽ പങ്കെടുക്കാനെത്തുന്നത് ഇന്ത്യയിലെ പ്രമുഖ പരുഷ – വനിതാ താര നിരകൾ.        ഇന്ത്യൻ എയർഫോഴ്സ് – ന്യൂദൽഹി, ഇന്ത്യൻ ബാങ്ക് ചെന്നെ, ഇന്ത്യൻ നേവി – പൂനെ, ഐസിഎഫ് ചെന്നൈ, കെ എസ് ഇ ബി തിരുവനന്തപുരം, യുഗ് ഓറിയോൻസ് ബാസ്ക്കറ്റ് ബോൾ ക്ലബ് ബംഗളൂരു എന്നീ പുരുഷ ടീമുകളും ഈസ്റ്റേൺ റെയിൽവേ കൊൽക്കൊത്ത,ഐസി എഫ് ചെന്നൈ, കെ എസ് ഇ ബി തിരുവനന്തപുരം, സൗത്ത് സെൻട്രൽ റെയിൽവെ സെക്കന്തരാബാദ് തുടങ്ങിയ വനിത  ടീമുകളുമടക്കം പ്രമുഖ ടീമുകൾ പങ്കെടുക്കുമെന്ന് ഉറപ്പായി. മാനാഞ്ചിറ മൈതാനിയിലെ ഡോ. സി ബി സി വാര്യർ മെമ്മോറിയൽ കോർട്ടിലാണ് മത്സരം നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close