കോഴിക്കോട്: നാട്ടിൽ നിന്നും ചില്ലറ വില്പനക്കായി എത്തിച്ച 2.5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിയെ കോഴിക്കോട് സിറ്റി ഡാൻസഫും ചേവായൂർ പോലീസും ചേർന്നു പിടികൂടി.വെസ്റ്റ് ബംഗാൾ ബർദ്ദമൻ സ്വദേശി ബർക്കത്ത് സേഖ്(42) ആണ് പിടിയിലായത്. കോഴിക്കോട് സിറ്റി ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടക്കുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ചേവരംമ്പലം ജംഗ്ഷനു സമീപം വിൽപ്പനക്കായി എത്തിച്ച കഞ്ചാവ് കോഴിക്കോട് സിറ്റി ഡാൻസഫും ചേവായൂർ എസ് ഐ നിമിൻ കെ ദിവാകരന്റെ നേതൃത്വത്തിൽ ഉള്ള ചേവായൂർ പോലീസും ചേർന്നു ഇയാളെ പിടികൂടുകയായിരുന്നു ഡാന്‍സാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയിടത്ത് സിവിൽ പോലീസ് ഓഫീസർമാരായ സരുണ്‍കുമാര്‍ ,ഷിനോജ് മംഗലശ്ശേരി, അതുല്‍, അഭിജിത്ത്,ദിനീഷ് ചേവായൂർ സ്റ്റേഷനിലെ ജി എസ് ഐ സജി മാണിയേടത്ത് സിവിൽ പോലീസ് ഓഫീസർ അതുൽ,ശ്രീജിത്ത് ഹോം ഗാർഡ് പവിത്ര കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
Related Articles
Check Also
Close-
റബര്‍ വില 250 രൂപ കടന്ന് സര്‍വകാല റെക്കോര്‍ഡില്‍
August 10, 2024