കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ കാർഷിക, തൊഴിൽ നിയമ അട്ടിമറിക്കെതിരായ ഭാരത ബന്ദിന് കേരള പത്രപ്രവർത്തക യൂനിയന്റെയും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെയും ഐക്യദാർഢ്യം. കാലിക്കറ്റ് പ്രസ്ക്ലബിന് മുന്നിൽ നടന്ന പരിപാടിയിൽ പത്രപ്രവർത്തക യൂനിയൻ ജില്ല പ്രസിഡൻറ് എം. ഫിറോസ്ഖാൻ അധ്യക്ഷതവഹിച്ചു. എം.പിമാരായ എളമരം കരീം, എം.കെ. രാഘവൻ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന വൈസ് പ്രസിഡൻറ് പി.വി. കുട്ടൻ, മുൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, ജില്ല സെക്രട്ടറി പി.എസ്. രാകേഷ്, ദേശാഭിമാനി ന്യൂസ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം. പ്രമോദ് കുമാർ, കെ.എൻ.ഇ.എഫ്. ജില്ല സെക്രട്ടറി സി.പി. അനിൽ കുമാർ, വൈസ് പ്രസിഡൻറ് രതീഷ് വിശ്വനാഥൻ, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന കമ്മിറ്റിയംഗം എം.വി. ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.