KERALAlocaltop news

പരിയാരം സെൻ്റ് ജോർജ് ദേവാലയത്തിൽ 13 മുതൽ 16 വരെ ഏൽ റൂഹ ബൈബിൾ കൺവെൻഷൻ

** കൗൺസലിംഗിന് പ്രത്യേക സംവിധാനം

പരിയാരം : അത്ഭുതങ്ങളുടെ തീർത്ഥാടന കേന്ദ്രമായ കടലുണ്ടി ഏൽ റൂഹ ധ്യാന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ പരിയാരം സെൻ്റ് ജോർജ് ദേവാലയത്തിൽ ഏൽ റൂഹ ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13 മുതൽ 16 വരെ നടക്കുന്ന ബൈബിൾ കൺവെൻഷന് ഏൽ റൂഹ ധ്യാന കേന്ദ്രം ഡയരക്ടർ ഫാ. റാഫേൽ കോക്കാടൻ സി എം ഐ മുഖ്യകാർമ്മികത്വം വഹിക്കും. നാല് ദിവസവും വൈകിട്ട് അഞ്ച് മുതൽ രാത്രി 9.30 വരെ നടക്കുന്ന ബൈബിൾ കൺവെൻഷനിൽ പരിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ കൗൺസലിംഗ്, ദൈവവചന ശുശ്രൂഷ, വിടുതൽ ശുശ്രൂഷ, സൗഖ്യ ശുശ്രൂഷ, കുമ്പസാരം എന്നിവ ഉണ്ടാകും. എല്ലാ ദിവസവും രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ കൗൺസലിംഗ് സൗകര്യം ഉണ്ടാകും.93213 73430, 88914 34894 നമ്പറുകളിൽ കൗൺസലിംഗ് ബുക്ക് ചെയ്യാം. ബൈബിൾ കൺവെൻഷന് ശേഷം വാഹന സൗകര്യം ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. വിൽസൺ എലുവത്തിങ്കൽ കൂനൻ, അസി. വികാരി ഫാ. സ്റ്റീഫൻ കൂള എന്നിവർ അറിയിച്ചു. ധ്യാനം നടക്കുന്ന ദിവസങ്ങളിൽ രാവിലെ കുർബാന ഉണ്ടായിരിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close