MOVIEStop news

അൻപതിലേക്ക് ചുവടു വെച്ച് ബിജു മേനോൻ

ആശംസകളുമായി താരങ്ങളും ഒപ്പം ആരാധകരും!

കോഴിക്കോട് : മലയാളത്തിൻ്റെ പ്രിയ നായക നടനാണ് ബിജു മേനോൻ. നായകനായും സഹനടനായും വില്ലനായുമൊക്കെ വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന ബിജു മേനോൻ ഇന്ന് തൻ്റെ അൻപതാം പിറന്നാൾ ആഘോഷിക്കുകയാണ്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് തന്മയത്വത്തോടെ അവതരിപ്പിക്കാൻ ബിജു മേനോൻ എന്ന നടന് കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ്  ഏറ്റവും വലിയ പ്രത്യേകത. നായകനായി മാത്രമല്ല ഗായകനായും തൻ്റെ പ്രതിഭ ബിജു മേനോൻ സിനിമാ മേഖലയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
ഡി.വൈ.എസ്.പി യും നാടക-സിനിമാ നടനുമായ മഠത്തില്‍ പറമ്പില്‍ ടി.എന്‍.ബാലകൃഷ്ണ പിള്ളയുടെയും മാലതിയമ്മയുടെയും മകനാണ് തൃശൂര്‍ സ്വദേശിയായ ബിജു മേനോൻ. ബിജു മേനോൻ നടനെന്ന നിലയിൽ ശ്രദ്ധയാകർഷിക്കുന്നത് മിഖായേലിന്‍റെ സന്തതികള്‍ എന്ന ടി.വി പരമ്പരയിലൂടെയാണ്
ഇതേ പരമ്പര പുത്രന്‍ എന്ന പേരില്‍ സിനിമയാക്കി മാറ്റിയപ്പോൾ അതിൽ നായകനായതും ബിജു മേനോൻ തന്നെയായിരുന്നു. പിന്നാലെ 1997 ലെ മികച്ച സഹനടനുള്ള അവാര്‍ഡും ബിജു മേനോനെ തേടിയെത്തി
കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്
കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയിലെ പ്രകടനമാണ് ബിജു മേനോനെ അവാർഡിന് അർഹനാക്കിയത്. ഇതുവരെ നിരവധി ചിത്രങ്ങളിലാണ് ബിജു മേനോൻ തൻ്റെ അഭിനയചാതുരി പ്രകടമാക്കിയത്.
കൈയ്യടി നേടിയ പ്രകടനങ്ങൾ
മേഘ മല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ്, മഴ, കണ്ണെഴുതിപൊട്ടും തൊട്ട്, പത്രം, ശിവ, കളിയാട്ടം തുടങ്ങിയ ചിത്രങ്ങളിലെ ബിജു മേനോൻ്റെ പ്രകടനങ്ങൾ വലിയ കൈയ്യടി നേടിയിരുന്നു.
‘ചാന്തുപൊട്ടി’ലൂടെ തിരിച്ചു വരവ്
തുടർന്ന് കുറച്ചുകാലം സിനിമയില്‍ നിന്ന് മാറിനിന്നിരുന്ന ബിജു മേനോന്‍ തിരിച്ചെത്തിയത് സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന ചിത്രത്തിൽ ദിലീപിനൊപ്പം സഹനടനായും നായകതുല്യപ്രാധാന്യമുള്ളതുമായ വേഷത്തിലൂടെയായിരുന്നു.
അയ്യപ്പനും കോശിയും
തീയേറ്ററുകൾ പൂരപ്പറമ്പാക്കിയ അയ്യപ്പനും കോശിയും എന്ന ചിത്രമാണ് ബിജു മേനോൻ്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന ടൈറ്റിൽ കഥാപാത്രമായാണ് ബിജു മേനോൻ തിളങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close