കോഴിക്കോട് : 122 ടെറിറ്റോറിയൽ ആർമി 75ാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ 75 KM ബൈക് റാലി കോഴിക്കോട് നോർത്ത് MLA തോട്ടത്തിൽ രവീന്ദ്രൻ ഉത്ഘാടനം ചെയ്തു . ജാവാ മോട്ടോഴ്സുമായി ചേർന്ന് നടത്തിയ റാലിയിൽ അൽപതോളം സൈനികർ , എക്സ് സർവീസസ് ലീഗ് അംഗങ്ങൾ NCC കേഡറ്റ്സ് തുടങ്ങിയവർ പങ്കെടുത്തു ഉച്ചക്ക് 2.30 ന് തുടങ്ങിയ റാലി വരക്കൽ ബീച്ച് , ബേപ്പൂർ , തളിക്ഷേത്രം , മാനാഞ്ചിറ വാർ മെമ്മോറിയൽ ഗേറ്റ് , കാപ്പാട് ബീച്ച് വഴി ഫ്രീസംസ്ക്വയ്റിൽ വിവിധ കലാ പരിപാടികളോടെ രാത്രി 9മണിക്ക് സമാപിച്ചു . 122 TA ബറ്റാലിയൻ കമാൻറണ്ടൻറ് കേണൽ നവീൻ ബെൻജിറ്റ് ലഫ് കേണൽ വിശ്വ നാഥൻ മേജർ മനു എന്നിവർ നേത്രത്വം നൽകിയ റാലിയിൽ ഡ്രീം സിറ്റി വെറ്ററൻസ് സിക്രട്ടറി അജിത്ത് കുമാർ ഇളയിടത്ത്, UAC ട്രെയിനർ സോക്ടർ സുരേഷ് എന്നിവർ പക്കെടുത്തു.