കോഴിക്കോട് : ബിഷപ്പ് വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ കോഴിക്കോട് രൂപതയിലെ എല്ലാ ഇടവകകളും സന്യസ്ത ഭവനങ്ങളും സ്ഥാപനങ്ങളും സംയുക്തമായി 40 ദിനങ്ങൾ നീണ്ടുനിൽക്കുന്ന അഖണ്ഡ ആരാധനയ്ക്ക് ആരംഭം കുറിച്ചു. കോഴിക്കോട് മലാപ്പറമ്പ ബിഷപ്പ് ഹൗസിൽ വെച്ച് ആരംഭിച്ച ഈ അഖണ്ഡ ആരാധന രൂപതയിലെ മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ഫൊറോനകളിലെ എല്ലാ ഇടവകകളിലും സന്യസ്ത ഭവനങ്ങളിലും നടത്തപെട്ടതിനുശേഷം ബിഷപ്പ് ഹൗസിൽ സെപ്റ്റംബർ 17 തിയ്യതി സമാപിക്കും . രൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും ആയി 40 ദിനങ്ങൾ തുടർച്ചയായി കർത്താവിൻറെ സന്നിധിയിൽ ഇരുന്നുകൊണ്ട് പ്രാർത്ഥിക്കുവാൻ എല്ലാ വൈദികർക്കും സന്യസ്ഥർക്കും ദൈവജനത്തിനും നൽകപ്പെടുന്ന കൃപയുടെ നിമിഷങ്ങളാണ് ഈ ആരാധന യജ്ഞം മുന്നോട്ട് വെയ്ക്കുന്നത്. പ്രകൃതിക്ഷോഭങ്ങൾക്കും മഹാമാരികൾക്കും മുന്നിൽ പതറാതെ പ്രത്യാശയോടെ കൂടി വിശ്വാസത്തിൽ കർത്താവിൻറെ കൃപയോടെ ജീവിക്കുവാൻ സകല മനുഷ്യർക്കും സാധിക്കട്ടെ എന്ന നിയോഗമാണ് ഈ അഖണ്ഡ ആരാധനയുടെ ലക്ഷ്യം.
Related Articles
September 10, 2024
233
വയനാട്ടിൽ ടൂറിസം വളർത്തുന്നതിന് മനുഷ്യസാധ്യമായതെല്ലാം ചെയ്യും: വയനാട് ടൂറിസം അസോസിയേഷൻ
Check Also
Close-
ജില്ലയില്‍ 772 പേര്‍ക്ക് കോവിഡ് രോഗമുക്തി 1022
October 19, 2020