
കോഴിക്കോട് : കേരള സൈക്കിൾ പൊളോ അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന 51-ാമത് കേരള സ്റ്റേറ്റ് സൈക്കിൾ പൊളോ ചാമ്പ്യൻഷിപ്പ് ഈ മാസം 18, 19, 20 തീയതികളിൽ ആലുവ എഫ്.എ സി.റ്റി ഗ്രൗണ്ടിൽ നടക്കും. വിവിധ ജില്ലകളിൽ നിന്ന് ടീമുകൾ പങ്കെടുക്കുന്ന ഈ മൂന്നു ദിവസത്തെ മത്സരത്തിൽ കോഴിക്കോട് ജില്ലാ ടീമിനെ നയിക്കുന്നത് തമരശ്ശേരി ബാറിലെ അഭിഭാഷകനും സൈക്കിൾ പൊളോ മുൻ ദേശീയ താരവുമായ അഡ്വ. ഷമീം അബ്ദുറഹ്മാൻ ടി.എം ആയിരിക്കും.
മറ്റ് ടീം അംഗങ്ങൾ പുരുഷ വിഭാഗം, ഫിദൽ എം ജെ, മുഹമ്മദ് റിഷാൻ സി കെ, ഹാദി അസ്ലം പി കെ, ഇഹാം അലീ പി ടി,നളിൻ എസ് ദാസ് , സഫ്തർ ഹാഷ്മി, മുഹമ്മദ് ദർവേഷ്, ധ്യാൻ കൃഷ്ണ, മുഹമ്മദ് അൻസിൽ, ധ്യാൻ ദേവ്, മിഖദാദ്, അജ്സൽ കെ. വനിതാ വിഭാഗം വൈഷ്ണവി ജി, നിക്ത, അന്വിത, അഭിഷ കെ കെ, കീർത്തന, നില എസ് ദാസ്




