താമരശേരി: മദ്യലഹരിയില്‍ ബൈക്കില്‍ എത്തിയ ആള് പോലീസിനു മുമ്പില്‍ ബ്ലേഡുകൊണ്ട് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുതുപ്പാടി നെരൂക്കും ചാലില്‍ പുത്തലത്ത് അബ്ദുല്‍ സലാം(43) ആണ് കഴുത്ത് മുറിച്ചത്. ഇന്ന് വൈകിട്ട് 5.30നോടെ താമരശേരി ചുങ്കം ജംഗ്ഷനിലാണ് സംഭവം. മദ്യലഹരിയില്‍ അപകടകരമാം വിധം ബൈക്കോടിച്ച് വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ബൈക്കിന് കൈ കാണിക്കുകയായിരുന്നു. ബൈക്ക് നിര്‍ത്തിയ ഉടന്‍ ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന ബ്ലേഡ് എടുത്ത് കഴുത്ത് മുറിക്കുകയായിരുന്നു. ഇയാളെ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്ഐ അബ്ദുസലീമിന്റെ നേതൃത്വത്തില്‍ ഇയാളം ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Check Also
Close-
പാചകവാതക വില വർദ്ധനവിനെതിരെ L J D പ്രതിഷേധ റാലി ‘
March 3, 2023