top news
മണിപ്പൂരില്‍ മന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം; അന്വേഷണം ആരംഭിച്ച് പോലീസ്
മണിപ്പൂരില്‍ വീണ്ടും സ്ഫോടനം. മന്ത്രി ഖാസിം വഷുമിന്റെ വസതിക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മണിപ്പൂര്‍ പോലീസ് അറിയിച്ചിട്ടുണ്ട്. സ്ഫോടനം ഉണ്ടായ സമയം മന്ത്രി വസതിയില്‍ ഇല്ലായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സ്ഫോടനം ഉണ്ടായത്.
ഈ സംഭവം മേഖലയിലെ രാഷ്ട്രീയ നേതാക്കളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്. സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും തുടരുന്ന മണിപ്പൂരില്‍ അസം റൈഫിള്‍സിന് പകരം സി ആര് പി എഫിനെ വിന്യസിക്കാന്‍ തീരുമാനിച്ചിരുന്നു. അസം റൈഫിള്‍സിന്റെ രണ്ടു ബെറ്റാലിയനുകള്‍ക്ക് പകരമാണ് സിആര്‍പിഎഫ് സംഘത്തെ വിന്യസിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനിച്ചത്.