
ബോളിവുഡ് താരം അജയ് ദേവ്ഗണ് ശബരിമല ദര്‍ശനം നടത്തി. ഇന്ന് രാവിലെ കൊച്ചിയില്‍ നിന്നും ഹെലികോപ്ടറില്‍ നിലയ്ക്കലെത്തിയ അജയ് പതിനൊന്നരയോടെ ദര്‍ശനം പൂര്‍ത്തിയാക്കി.
തന്ത്രി, മേല്‍ശാന്തി എന്നിവരില്‍ നിന്ന് അനുഗ്രഹം വാങ്ങിയ ബോളിവുഡ് താരം മാളികപ്പുറം നടയില്‍ പ്രത്യേക വഴിപാടുകളും നടത്തി. ഇത് നാലാം തവണയാണ് അജയ് ദേവ്ഗണ് സന്നിധാനത്ത് എത്തുന്നത്.
രാജമൗലിയുടെ രുധിരം, രണം, രൗദ്രമാണ് റിലീസിന് തയ്യാറെടുക്കുന്ന പ്രധാന ചിത്രം. സഞ്ജയ് ലീലാ ഭന്‍സാലിയുടെ ഗംഗുഭായ് കഠിയാവാഡിയാണ് മറ്റൊരു റിലീസിംഗ് ചിത്രം.