കോഴിക്കോട് : സംബോധ് ഫൗണ്ടേഷൻ മുഖ്യാചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദയുടെ കഥാസമാഹാരമായ തൃസന്ധ്യ പ്രകാശനം ചെയ്തു. മാതൃഭൂമി പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ശ്രീ ആലങ്കോട് ലീലാകൃഷ്ണനാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. അളകാപുരിയിൽ നടന്ന ചടങ്ങിൽ അഡ്വ. രാധാകൃഷ്ണൻ വി.പി സ്വാഗതവും ശ്രീരമ പുസ്തകാവലോകനവും നടത്തി. ബന്ന ചേന്ദമംഗല്ലൂർ, റജി ആർ നായർ എന്നിവർ ആശംസ നേർന്നു. ജി.എൻ എസ് എസിന്റെ ജയകൃഷ്ണ മെമ്മോറിയൽ ബിസിനസ് മാൻ ഓഫ് ദ ഇയർ അവാർഡ് ജേതാവ് ശ്രീ എം.ദിവാകരനെ ആദരിച്ചു. സ്വാതി കൃഷ്ണയുടെ നൃത്താവതരണവും ജയ ശോഭയുടെ കവിതാസ്വാദനവും നടന്നു.
Related Articles
Check Also
Close-
ജില്ലയില്‍ 575 പേര്‍ക്ക് കോവിഡ് രോഗമുക്തി 825
November 8, 2020