
കോഴിക്കോട് : പാട്ടിന്റെ കൂട്ടുക്കാർ കോഴിക്കോട് 11-ആം വാർഷികത്തിനോടാനുബന്ധിച്ചു സംഘടിപ്പിക്കുന്ന സംഗീത സയ്‌ഹ്നം
ബ്രോഷർ പ്രകാശനം പൊതു പ്രവർത്തകൻ സന്നാഫ് പാലക്കണ്ടി നിർവഹിച്ചു. പാട്ടിന്റെ കൂട്ടുക്കാർ കുടുംബ സംഗമം ടൗൺ
പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ പി. ജിതേഷ് ഉൽഘടനം ചെയ്തു.
പാട്ട് പാടാൻ കഴിവുള്ള യുവ തലമുറയെ ചാരിറ്റി പ്രവർത്തത്തിലേക്ക് കൊണ്ടുവരികയാണ് പാട്ടിന്റെ കുടുക്കാർ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ പാട്ടിന്റെ കൂട്ടുക്കാർ പ്രസിഡന്റ് കെ. കെ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. സവാക്ക് ജില്ലാ പ്രസിഡന്റ് പി. ടി. സുബൈർ, പാട്ടിന്റെ കൂട്ടുക്കാർ സെക്രട്ടറി സി. വി. അൻസാർ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ രേഖ സജിത്ത് നന്ദിയും പറഞ്ഞു.
തുടർന്ന് വിജേഷ് മേനോൻ, മുൻ കൗൺസിലർ ഹാൻസ ജയന്ത്, മർവാൻ എ. ടി ഷബീർ അരക്കിണർ, സലീം വട്ടക്കിണർ, മജീദ് ചെറുവണ്ണൂർ, ഫൈസൽ മാത്തോട്ടം എന്നിവർ ഗാനം ആലപിച്ചു