കോഴിക്കോട് : വാചക കസർത്തും . ആയുർവേദത്തിലെ 101 ആവർത്തിച്ച ക്ഷീരബലപോലെ ആവർത്തനം നിറഞ്ഞതുമാണ് നഗരസഭാ ബജറ്റെന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി നേതാവ് കെ.സി. ശോഭിതയുo ഉപനേതാവ് കെ. മൊയ്തീൻ കോയയും പറഞ്ഞു. പ്രഖ്യാപനങ്ങൾ മിക്കവയും വർഷങ്ങളായി കേൾകുന്നു.ആവശ്യമായ തുക വകയിരുത്തിയിട്ടുമില്ല.വസ്തുനികുതി വരുമാനം കുറഞ്ഞു കാണുന്നു കെട്ടിടങ്ങൾ ധാരാളമായി ഉയർന്നുപൊന്തിയിട്ടും എന്തുകൊണ്ട് ഇത് സംഭവിച്ചു എന്ന് ഡെപ്യൂട്ടി മേയർ വിശദീകരിക്കണം. 5000 തൊഴിൽ സംരംഭങ്ങൾ തുടങ്ങിയെന്ന് ഭരണ സമിതി അവകാശപ്പെടുമ്പോൾ ഡി. ആന്റ്. ഒ ലൈസൻസ് വർദ്ധിക്കുകയാണ് വേണ്ടത്. ശങ്ക മാറാത്ത നഗരം എന്ന അപഖ്യാതി മാറിയിട്ടില്ലെന്ന് ഡപ്യൂട്ടി മേയർ തന്നെ കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. ജീവിക്കാൻ പറ്റിയ നഗരം എന്ന അവകാശ വാദം പൊള്ളയാണ്. ഗതാഗത കുരുക്കിൽ കോഴിക്കോട് വീർപ് മുട്ടുന്നു. പാർക്കിംഗ് പ്ലാസ ജലരേഖയാണ്. റോഡിൽ വരവരച്ച് ഗതാഗതം നിയന്ത്രിക്കേണ്ട ഗതികേട് ആണിന്നും ! സ്ത്രീ, ഭിന്നശേഷി സാ ഹൃദം എന്ന പ്രഖ്യാപനം തമാശയാണ്. മാലിന്യ സംസ്കരണo പ്രതി സസിയിലാണ്. ഞെ ളിയൻ പറമ്പിനെ കറവ പശുവാക്കി ഭരണകക്ഷി കൊള്ള അടിക്കുന്നു. കാറ്റിൽ നിന്ന് വൈദ്യുതി എന്ന പദ്ധതിയുടെ പേരിൽ ഭൂമിയും 250 കോടിയും തട്ടിപ് നടത്തുവാൻ . ശ്രമിക്കുന്നു. ഇത്തരം അഴിമതിക്ക് എതിരെ യാഥാർത്ഥ്യ ബോധത്തോടെ നഗരജനത ഉണരണമെന്ന് യു ഡി.എഫ് കൗൺസിൽ പാർട്ടി ആവശ്യപ്പെട്ടു.
Related Articles
January 19, 2023
240