തിരുവമ്പാടി: മലയോര മേഖലയെ വ്യാപകമായി ബാധിക്കുന്ന ബഫർ സോൺ വിഷയം സംബന്ധിച്ച് വന്നിട്ടുള്ള സർവ്വേ റിപ്പോർട്ടുകൾ ആശങ്ക ജനകമാണന്ന് കിസ്സാൻ ജനത തിരുവമ്പാടി നിയോജകമണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു, സാധരണ ജനങ്ങൾക്ക് മനസിലാക്കാൻ സാധിക്കാത്ത സർവ്വേ റിപ്പോർട്ട് കുടിയേറ്റ ജനതക്ക് അംഗികരിക്കാൻ സാധിക്കില്ലന്നും വനം – റവന്യൂ- കൃഷി വകുപ്പ്, കർഷക സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന സമതിയായിരിക്കണം ഫീൽഡ് സർവ്വേ നടത്തേണ്ടത് എന്ന് കിസ്സാൻ ജനത തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ടോമി ഉഴുന്നാലി യുടെ അധുക്ഷതയിൽ ചേർന്ന നേതൃ യോഗം ആവശ്യപ്പെട്ടു, ഫീൽഡ് സർവ്വേ നടത്തിയതിന് ശേഷം മാത്രം ഹെൽപ് ഡെസ്ക് കൊണ്ട് പ്രയോജനമുണ്ടാകുകയുള്ളു എന്ന് നേതൃയോഗം ഉദ്ഘാടനം ചെയ്യ്തു കൊണ്ട് കിസ്സാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ അഭിപ്രയപ്പെട്ടു, യോഗത്തിൽ ഭാരവാഹികളായ ടാർസൻ ജോസ് , ജോർജ് പ്ലാക്കാട്ട്, കെ ടി ജെയിംസ്,തോമസ് ഐക്കര ശ്ശേരിൽ, പി അബ്ദുറഹിമാൻ മാസ്റ്റർ,ജോയി ആലുങ്കൽ, ജോർജ് പാലമുറിയിൽ . തുടങ്ങിയവർ പ്രസംഗിച്ചു
Related Articles
Check Also
Close-
കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസ് : തെളിവെടുപ്പ് നടത്തി
September 4, 2021