സ്വന്തം ലേഖകൻ ദുബൈ : കഴിഞ്ഞ ചൊവ്വാഴ്ച്ച ഒറ്റ ദിവസം പെയ്ത കനത്ത മഴയിൽ കെടുതികൾ നേരിട്ട് യു എ ഇ. മഴവെള്ളം ഫൗണ്ടേഷനിൽ കെട്ടിനിന്ന് ദുബൈ മുഹ്സിന – 4 ൽ 12 നില കെട്ടിടം ചരിയുന്നു. പോലീസടക്കം സർവ്വ സന്നാഹം വെള്ളിയാഴ്ച്ച രാത്രി മുതൽ പ്രദേശത്ത് കാവൽ നിൽക്കുകയാണ്. അർധരാത്രിയോടെ കുതിച്ചെത്തിയ റസ്ക്യു ടീം കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് അപ്പോൾ തന്നെ മാറ്റി. ഇന്ന് രാവിലെ വിശദമായ പരിശോധന ആരംഭിച്ചു. ആവശ്യമെങ്കിൽ കെട്ടിടം പൊളിച്ചു നിക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച്ച രാത്രി ചെറിയ ഭൂമി കുലുക്കം പോലെ അനുഭവപ്പെട്ടതിനെ തുടർന്ന് കെട്ടിടത്തിലെ താമസക്കാർ പരിഭ്രാന്തരായി നിലവിളിച്ചു. മലയാളികളടക്കം 100 ലധികം കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടത്തിലെ താഴെ നിലയിൽ തലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റും , ക്ലിനിക്കിന് പുറമെ മറ്റ് വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. രാത്രി ബഹളം കേട്ട അടുത്ത ഫ്ലാറ്റുകളിലെ താമസക്കാർ സഹായാഭ്യർത്ഥന നടത്തിയ ഉടൻ പോലീസും, സിവിൽ ഡിഫൻസ് ,ഫയർ, റസ്ക്യു ടീം എന്നിവയടക്കം സർവ്വസന്നാഹം ഇരമ്പിയെത്തി. തൊട്ടു പിന്നാലെ ആർടിഎ വാഹനവും, ഭക്ഷണ സംവിധാനവും എത്തിച്ചു. റോഡുകൾ കൊട്ടിയടച്ച് പാസ്പോർട്ട് തുടങ്ങി അത്യാവശ്യം സാധനങ്ങളുമായി പുറത്തിറങ്ങാൻ മുഴുവൻ താമസക്കാരോടും ആവശ്യപെട്ടു. ഇവരെ ആർടിഎയുടെ ഡബിൾ ഡക്കർ വാഹനത്തിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇതിനിടെ ഡസൻ കണക്കിന് പോലിസ് വാഹനങ്ങൾ സൈറനിട്ട് കുതിച്ചെത്തി. വിവരമറിഞ്ഞ് അടുത്ത ഫ്ലാറ്റുകളിലെ താമസക്കാർ ഇവിടേക്കെത്തി. ഈ സമയം കെട്ടിടത്തിലെ വാഹനങ്ങൾ ഓരോന്നായി മാറ്റി. പോലീസിൻ്റേ ഡ്രോൺകെട്ടിടത്തിനു മുകളിൽ വട്ടമിട്ടു പറന്നു. ഏത് പ്രതിസന്ധിയും നേരിടാനുള്ള സർവ്വ സന്നാഹങ്ങളും താഴെ രാത്രി മുഴുവൻ കാവൽ നിന്നു. ഈ മേഖലയിൽ ചില കെട്ടിടങ്ങളുടെ ഭൂഗർഭ പാർക്കിങ്ങിൽ പാർക്ക് ചെയ്തിരുന്ന നൂറുകണക്കിന് വാഹനങ്ങൾ വെള്ളവും ചളിയും കയറി ഉപയോഗശൂന്യമായി .
Related Articles
Check Also
Close-
റെഡിക്കൽ കോളജ് കാമ്പസ് സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം
October 24, 2022