
കോഴിക്കോട്: ജെസിഐ വാരാചരണത്തിന്റെ ഭാഗമായി ജെസിഐ കാലിക്കറ്റ് സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ളവരെ ആദരിച്ചു. മികച്ച യുവ വ്യക്തിക്കുള്ള OYP അവാർഡ് കോഴിക്കോട് സ്വദേശിയായ നൂർ ജലീലയ്ക്കു സമ്മാനിച്ചു. തൻ്റെ ശാരീരിക പരിമിതികളെ മറികടന്ന് ക്രാഫ്റ്റിലും പെയിന്റിങ്ങിലും വയലിനിലും മികവ് തെളിയിച്ചിട്ടുള്ള നൂർ ദേവഗിരി കോളേജ് വിദ്യാർത്ഥിയാണ്. ബിസിനസ് പുരസ്കാരമായ കമൽപത്ര അബിൻ അബ്ദുൽ റഹ്മാനും സമ്മാനിച്ചു. കോഴിക്കോട് കോര്പറേഷന് വാർഡ് 7 ലെ ആർ.ആർ.ടി പ്രവർത്തകരായ ബബീഷ്, നിസാർ, മൃദുൽ എന്നിവർക്കു സല്യൂട്ട് ദി സൈലൻറ് വർക്കർ അവാർഡ് വാർഡ് കൗൺസിലർ വരുൺ ഭാസ്കറും ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ കുമാറും ചേർന്നു സമ്മാനിച്ചു. ചടങ്ങുകളിൽ ജെസിഐ പ്രസിഡന്റ് കുശാൽ അഗർവാൾ, സെക്രട്ടറി തേജസ്, ജോഷി ജോസഫ്, അരുൺ നാറാത്, വൈഷ്ണവ് എന്നിവർ പങ്കെടുത്തു. ഒരാഴ്ച നീണ്ടു നിന്ന ജെസിഐ വാരാഘോഷത്തിനു സമാപനമായി.




