
മേപ്പാടി:
വയനാട്ടിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ, റിസോർട്, ഹോംസ്റ്റേ ഉടമകൾ, യാത്രാ സ്ഥാപനങ്ങൾ, ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ, മറ്റ് ടൂറിസം സംരംഭകർ എന്നിവരുടെ പങ്കാളിത്തത്തോടെ ടൂറിസം സ്റ്റേക്ക്ഹോൾഡേഴ്‌സ് ബിസിനസ് മീറ്റ്-അപ്പ് സംഘടിപ്പിക്കുന്നു. വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി താലൂക്ക് കമ്മിറ്റിയാണ് ഈ വിപുലമായ പരിപാടിക്ക് നേതൃത്വം നൽകുന്നത്.
വടുവഞ്ചലിലെ കോഫി ബ്ലൂം എസ്റ്റേറ്റ് റിസോർട്ടിലാണ് പരിപാടി നടക്കുന്നത്. പ്രശസ്ത ബാലസാഹിത്യകാരി സുമ പള്ളിപ്രം ചടങ്ങിന്റെ ഉത്ഘാടനം നിർവഹിക്കും. ടൂറിസം മേഖലയിൽ പരസ്പര സഹകരണം ശക്തിപ്പെടുത്താനും ബിസിനസ് ബന്ധങ്ങൾ വികസിപ്പിക്കാനും ഈ മീറ്റ്-അപ്പ് വലിയ സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.
ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ആളുകൾക്കും സൗജന്യപ്രവേശനം ലഭ്യമാണെന്ന് വയനാട് ടൂറിസം അസോസിയേഷൻ ഭാരവാഹികളായ സൈഫ് വൈത്തിരി, മനോജ് മേപ്പാടി, പട്ടു വിയ്യനാടൻ എന്നിവർ അറിയിച്ചു.




