ന്യുഡല്‍ഹി: രാജ്യത്ത് 29 നിയമസഭാമണ്ഡലങ്ങളിലേക്കും 3 ലോക്സഭാ മണ്ഡലങ്ങളിലേക്കും നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിയ്ക്ക് തിരിച്ചടിയായി. കര്‍ഷകസമരവും,ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പെട്രോള്‍,ഡീസല്‍ വര്‍ദ്ധനവുമാണ് ബിജെപി വിരുദ്ധവികാരത്തിന് കാരണമായതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വിലയിരുത്തി.കൂടാതെ ബിജെപിക്കുള്ളിലെ സ്ഥാനാര്‍ത്ഥി തര്‍ക്കവുമാണ് തോല്‍വിയ്ക്ക് ആക്കം കൂട്ടിയതെന്ന് കരുതുന്നു.മൂന്ന്് ലോക്സഭാ മണ്ഡലങ്ങളില്‍ രണ്ടും ബിജെപിയ്ക്ക് നഷ്ടമായി.രാജസ്ഥാനിലും,ഹിമാചല്‍പ്രദേശിലും,കര്‍ണാടകയിലും പാര്‍ട്ടി വലിയ തിരിച്ചടി നേരിട്ടു. വെറുപ്പിനെതിരെയുള്ള പോരാട്ടം തുടരുമെന്നാണ് വിജയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണം.കര്‍ഷകസമരം ആളിക്കത്തിയ മേഖലകളിലാണ് ബിജെപി കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. ഫലങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാക്കളും,അണികളും വലിയ ആത്മവിശ്വാസത്തിലാണ്.
Related Articles
January 27, 2023
207
വയനാട്ടിലെ റോഡരികിൽ മാലിന്യം തള്ളുന്നവരെ കുരുക്കാൻ വലയൊരുക്കി വൈത്തിരി പഞ്ചായത്ത്
Check Also
Close-
പ്രതീക്ഷകള്‍ അറ്റു; ജോയിയുടെ മൃതദേഹം കണ്ടെത്തി
July 14, 2024