കോഴിക്കോട്: ബലാത്സംഗ പരാതിയിൽ പൊലീസ് ഇൻസ്പെക്ടറെ സ്റ്റേഷനിൽ കയറി കസ്റ്റഡിയിലെടുത്തു കോഴിക്കോട് കോസ്റ്റൽ സ്റ്റേഷൻ സി.ഐ സുനുവിനെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്. സുനു അടങ്ങുന്ന സംഘം ബലാത്സംഗം ചെയ്തു എന്ന തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ മെയ് മാസത്തിൽ നടന്ന സംഭവത്തിലാണ് നടപടി. പതിവ് പോലെ സ്റ്റേഷനിലെത്തി ജോലി ആരംഭിച്ചയുടനാണ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. ഫറോക്ക് ഡിവൈഎസ്പിയെ അറിയിച്ച ശേഷമാണ് തൃക്കാക്കര പൊലീസ് കോസ്റ്റൽ സ്റ്റേഷനിലെത്തിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇൻസ്പെക്ടറെ എറണാകുളത്തേക്ക് കൊണ്ടുപോയി. പിന്നീട് അറസ്റ്റ് രേഖപെടുത്തും . കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. പരാതി വ്യാജമാണോ തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കുന്നുണ്ട്.