KERALAlocalTechnology

മോഡി ഭരണത്തിൽ ന്യൂനപക്ഷ വേട്ട ഓരോ വർഷവും വർധിക്കുന്നു: അഡ്വ. പി ഗവാസ്

കോഴിക്കോട്: ഛത്തീസ്ഗഡിലുണ്ടായത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, മോഡി ഭരണത്തിൽ ക്രൈസ്തവർ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നത് ഓരോ വർഷവും വർധിക്കുകയാണെന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസ് ചുമത്തി അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചും എഫ് ഐ ആർ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് സൗത്ത്- നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. പി ഗവാസ്.
നിർബന്ധിത മതപരിവർത്തനമെന്ന കള്ളക്കഥ ഉണ്ടാക്കിയാണ് ക്രൈസ്തവ വിശ്വാസികളെ സംഘപരിവാർ വേട്ടയാടുന്നത്. അക്രമത്തിനെതിരെ പരാതിപ്പെടാൻ പോലും സാധിക്കാത്ത വിധത്തിലാണ് മതപരിവർത്തനകഥയുണ്ടാക്കി ഇരകളെ നിശബ്ദരാക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്നത് ഉത്തരേന്ത്യയിൽ സ്ഥിരം സംഭവമാണ്. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കാര്യങ്ങൾ അവസാനിക്കില്ല. കേസുകളും തുടർ നടപടികളും റദ്ദാക്കി അവർക്ക് നീതി ലഭ്യമാകണം. ഇത്തരം അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഭരണകൂടം നടപടിയെടുക്കണമെന്നും ഗവാസ് ആവശ്യപ്പെട്ടു.                     ചടങ്ങിൽ പി ടി ആസാദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, അഡ്വ.ഒ . എം.ഭരദ്വാജ്, പി കെ നാസർ, പി ആർ സുനിൽ സിങ്, സി അബ്ദുറഹീം, എൻ കെ അബ്ദുൾ അസീസ്, എൽ രമേശൻ സംസാരിച്ചു. പി നിഖിൽ സ്വാഗതവും അസീസ് മണലൊടി നന്ദിയും പറഞ്ഞു.
ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close