
കോഴിക്കോട്: ഗ്രാജ്വേറ്റ് അസോസിയേഷന് ഓഫ് കണ്‍സല്‍ട്ട് എഞ്ചിനീയേഴ്സ് (ഗ്രേസ്) ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണവും ടെക്നിക്കല്‍ സെമിനാറും വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടന്നു. എഞ്ചിനീയര്‍ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ടൗണ്‍ പ്ലാനിംങ് ഓഫീസര്‍ ഐഷ പി.എ മുഖ്യാതിഥിയായിരുന്നു. ഡോ സതീദേവി, ആര്‍ക്കിടെക്റ്റ് വിവേക്, എഞ്ചിനീയര്‍മാരായ സി. ജയറാം, ഷാജു.കെ., വിനീഷ്, അബ്ദുള്ളക്കോയ, ആരിഫ് മുഹമ്മദ്, ശ്രീജിത്ത് രാംകോ സിമെന്റ്സ് എന്നിവര്‍ സംസാരിച്ചു. എവിഐടി ചെന്നൈ വൈസ് പ്രിന്‍സിപ്പല്‍ ഡോ. സംഗീത എസ്.പി. ക്ലാസെടുത്തു. ഗ്രേസിന്റെ പുതിയ ഭാഗവാഹികളായി ചാര്‍ലി ജെ.തോമസ് (പ്രസിഡന്റ്), കല സി.പി. ( സെക്രട്ടറി), ഫൈസല്‍ (വൈസ് പ്രസിഡന്റ്), ജോണ്‍സി കെ. സാം (ട്രഷറര്‍) റെനീഷ് ജോ. സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.