Politics

വിവാദങ്ങള്‍ക്കിടെ ശബരിമലയില്‍ ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശബരിമലയിലെത്തി. പുലര്‍ച്ചെ നട തുറന്നപ്പോഴുള്ള നിര്‍മാല്യം തൊഴുത്, 7.30ന്റെ ഉഷപൂജയിലും പങ്കെടുത്തു. അടൂരിലെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ നിന്ന് കെട്ട്‌നിറച്ചാണ് രാഹുല്‍ ശബരിമലയിലേയ്ക്ക് പോയത്.

അതേസമയം, ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിവസത്തില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഷനിലായ രാഹുല്‍ പ്രത്യേക ബ്ലോക്കായാണ് ഇരുന്നത്. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഭയിലെത്തിയില്ല.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close