KERALAlocalPolitics

കോഴിക്കോട് – മോഡേൺ ബസാറിൽ വാഹനാപകടം: നാല് മരണം, രണ്ട് പേർക്ക് ഗുരുതര പരുക്ക്

കോഴിക്കോട് : ശനിയാഴ്ച പുലർച്ചെ 3:00 മണിയോടെ നല്ലളം മൊഡേൺ ബസാറിൽ നടന്ന വാഹനാപകടത്തിൽ 4 പേർ മരിച്ചു. കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. നല്ലളം പി കെ സ്റ്റീൽസിന് മുന്നിലാണ് നാടിനെ നടുക്കിയ സംഭവം.  മൂന്നുപേർ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു.
രാമനാട്ടുകര, ഫാറൂഖ് കോളേജ് സ്വദേശികളായ ദിനിൽ, അജീഷ്, ഫറോക്ക് സ്വദേശി വിമൽ, ശ്യാംലാൽ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലും കോഴികോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.മൊബൈൽ ടവർ ജോലി കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. പൊലീസ് സി.സീ.ടി.വി ദൃശ്യങ്ങളും പരിക്കേറ്റവരുടെ മൊഴികളും അടിസ്ഥാനപ്പെടുത്തി അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close