
കോഴിക്കോട് : പൂവാട്ടുപറമ്പിൽ കാറിൻ്റെ ചില്ല് തകർത്ത് 40 ലക്ഷം രൂപ കവർന്നെന്ന കേസിൽ കവർച്ച നാടകം പൊളിച്ച് പോലീസ്. പരാതിക്കാരനടക്കം അറസ്റ്റിലായ കേസിൽ കള്ളൻ കപ്പലിൽ തന്നെ എന്ന് കണ്ടെത്തി. പോലീസ് ഭാഷ്യം ഇങ്ങനെ –
19.03.2025 തിയ്യതി ഉച്ചക്ക് സുമാർ 03.30 മണിയോടു കൂടി പൂവ്വാട്ടുപറമ്പ് കെയർലാന്റ് ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ഡ്രൈവർ സീറ്റിനടുത്തുള്ള ഡോറിൻ്റെ ചില്ല് തകർത്ത് കാറിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപയും കാറിൻ്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന 25000 രൂപയും ഉൾപ്പെടെ 4025000 രൂപ മോഷണം പോയതായി പിറ്റേന്ന് രാവിലെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ആനക്കുഴിക്കര സ്വദേശി റഹീസ് എന്നയാൾ വന്ന് പറഞ്ഞതിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിൽ ഒരു സ്കൂട്ടറിൽ രണ്ട് പേർ വന്ന് കാറിന്റെ ചില്ല് അടിച്ചു പൊട്ടിക്കുന്നതായും കാറിൽ നിന്ന് എന്തോ സാധനം എടുത്ത് ഓടി പ്പോകുന്നതായും കാണുകയുണ്ടായി. പ്രതികൾ ഹെൽമെറ്റ് ധരിച്ചതിനാലും വിഷ്വലിലെ ക്ലാരിറ്റി കുറവും പ്രതികളെ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടുണ്ടാണ്ടാക്കി. കോഴിക്കോട് സിറ്റി ഡി സി പി. ശ്രീ. അരുൺ കെ പവിത്രൻ്റെ നേതൃത്വത്തിൽ മെഡി. കോളേജ് എസിപി. എ. ഉമേഷ്, ഇൻസ്പെക്ടർ ജിജീഷ് പി.കെ, എസ്. ഐ അരുൺ, എന്നിവരുൾപ്പെട്ട സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ മോഷണം നടത്താനുപയോഗിച്ച വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് വ്യജമാമെന്ന് വ്യകതമായി. ഇത് പോലീസിന്റെ അനവേഷണത്തെ ബാധിച്ചുവെങ്കിലും കൂടുതൽ ഗൌരവത്തോടെ നടത്തിയ കുറ്റമറ്റ അന്വേഷണത്തിൽ സ്കൂട്ടർ കണ്ടെത്തുകയും സാജിദ് എന്ന ഷാജിയേയും ജംഷിദിനേയും കസ്റ്റഡിയിലെടുക്കകയും CaloBlo ചെയ്യുകയും ചെയ്തപ്പോൾ പരാതിക്കാരനായ റഹീസ് പറഞ്ഞ പ്രകാരം സാജിദ് എടുത്ത ക്വട്ടേഷനാണെന്നും കാറിന്റെ ഡാഷ്ബോർഡിൽ നിന്ന് പണം എടുത്തിട്ടില്ലെന്നും കാറിൻ്റെ മുൻസീറ്റിൻ്റെ പുറകിൽ ഉണ്ടായിരുന്ന കാർഡ് ബോഡ് പെട്ടിയും ചാക്കും എടുത്ത് പെട്ടെന്ന് തന്നെ അവിടെ നിന്ന് പോയതായും ചാക്കിൽ പണമൊന്നും ഇല്ലായിരുന്നുവെന്നും സാജിദ് പറയുകയും തുടർന്ന് റഹീസിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. റഹീസിന്റെ ഭാര്യയുടെ പിതാവ് മാനേജരായി ജോലി ചെയ്യുന്ന ബാംഗ്ലൂരിലെ സ്ഥാപനത്തിൽനിന്നും സ്ഥാപനത്തിന്റെ കേരളത്തിലെ ശാഖകളിലേക്ക് കൊടുക്കുന്നതിനായി പലപ്പോഴായി ഏൽപ്പിച്ച 40 ലക്ഷം രൂപ മകളുടെ ഭർത്താവായ റഹീസിന്റെ കൈയ്യിൽ സൂക്ഷിക്കാൻ കൊടുത്തിരുന്നത് റഹീസ് പലപ്പോഴായി എടുത്ത് ചെലവായി പോയതിനാൽ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോൾ പണം തിരിച്ചു കൊടുക്കാനില്ലാത്തതിനാൽ കവർച്ചാ നാടകം ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമായി. പോലീസിനെ കബളിപ്പിക്കുന്നതിനു വേണ്ടി പ്രതികൾ വിവിധ പ്ലാനുകൾ നടത്തി പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു. പരാതിക്കാരനാണെങ്കിൽ ടയറുകടയും ബസ്സ് സർവ്വീസും നടത്തുന്നയാളായ തിനാലും സാമ്പത്തികമായി നല്ല അവസ്ഥയിലായിരുന്നതിനാലും പിടിക്കപ്പെടില്ലെന്ന ഉറപ്പിലായിയിരുന്നു കവർച്ച നാടകം ആസൂത്രണം ചെയ്തത്. നിരവധി തവണ സിസി ടിവി പരിശോധിച്ചും ശാസ്ത്രീയമായ അന്വേഷണ രീതികൾ അലംബിച്ചും പോലീസ് ടീം വർക്ക് ചെയ്താണ് പ്രതികളെ പിടികൂടിയത്. വ്യാജ പരാതി നൽകിയതിനും വിശ്വാസ വഞ്ചന നടത്തിയതിനും പ്രതികൾക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. പണത്തിൻ്റെ ഉറവിടത്തെ പറ്റിയും അന്വേഷണം നടക്കുന്നു. വിഷ് ലാൽ, ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ, ഷാപി, ജിനീഷ്, റഷീദ്, ലാലിഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.