
കോഴിക്കോട്: രാത്രി കാര്‍ തടഞ്ഞുനിര്‍ത്തി ദമ്പതികളെ മര്‍ദ്ദിച്ച കേസിലെ പ്രതികളെ രക്ഷിക്കാന്‍ താമരശേരി പോലീസ് ശ്രമിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
താമരശേരി ഡി. വൈ.എസ്. പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.ദൃശ്യ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് ഒക്ടോബറില്‍ പരിഗണിക്കും.
ഇക്കഴിഞ ശനിയാഴ്ചയാണ് സംഭവം. കാറില്‍ ദമ്പതികളും രണ്ടു വയസുള്ള മകനും ഉണ്ടായിരുന്നു. കാറിന്റെ ഹെഡ്‌ലൈറ്റ് പ്രകാശം സംബന്ധിച്ച തര്‍ക്കത്തിന്റെ പേരിലാണ് മൂന്നംഗ സംഘം ദമ്പതികളെ ഉപദ്രവിച്ചതെന്ന് പറയുന്നു.
താമരശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍
കേസ് ഒത്തുതീര്‍പ്പാക്കാനാണ് നിര്‍ദ്ദേ
ദ്ദേശിച്ചതെന്ന് പരാതിക്കാര്‍ പറഞ്ഞു. മര്‍ദ്ദിച്ചവര്‍ പണം വാഗ്ദാനം ചെയ്തു. സി.ഐയും എസ്.ഐയും മോശമായി പെരുമാറിയെന്നും യുവതി പറഞ്ഞു. ദമ്പതികള്‍ ബംഗളുരുവില്‍ ബിസിനസ് നടത്തുന്നവരാണ്.