Health
-
ജില്ലയില്‍ 828 പേര്‍ക്ക് കോവിഡ് രോഗമുക്തി 844
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 828 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കുമാണ് പോസിറ്റീവായത്. 10…
Read More » -
ആരോഗ്യവകുപ്പും മേയ്ത്ര ഹോസ്പിറ്റലും കൈകോർത്തു; സംസ്ഥാനത്തെ ആദ്യ ടെലി ഐ.സി.യു കോഴിക്കോട് ബീച്ച് ആശുപത്രിയിൽ
കോഴിക്കോട്: കേരളം പൊതുജനാരോഗ്യരംഗത്ത് പുതുചരിത്രമെഴുതി ആരോഗ്യവകുപ്പും മേയ്ത്ര ഹോസ്പിറ്റലുമായി സഹകരിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യ ടെലി -ഐ.സി.യു സംവിധാനം വിജയകരമായി സജ്ജീകരിച്ചു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ബഹു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിർവഹിച്ചു. മേയ്ത്ര ഹോസ്പിറ്റൽ ചെയർമാനും കെഫ് ഹോൾഡിങ്സിന്റെ സ്ഥാപക ചെയർമാനുമായ ഫൈസൽ ഇ കോട്ടിക്കോളൻ, മേയ്ത്ര ഹോസ്പിറ്റൽ ഡയറക്ടർ ഡോ അലി ഫൈസൽ, മേയ്ത്ര ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.പി.മോഹനകൃഷ്ണൻ എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിച്ചു. ടെലി ഐ.സി.യു സംവിധാനത്തിലെ വിദഗ്ധ ചികിത്സ, സാങ്കേതികവിദ്യ എന്നീ സേവനങ്ങൾ മേയ്ത്ര ഹോസ്പിറ്റൽ സൗജന്യമായി ലഭ്യമാക്കും. ഈ സംരംഭത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തികസഹായം ഏറ്റെടുക്കുന്നത് ഫൈസൽ-ഷബാന ഫൗണ്ടേഷനാണ്. വിവിധ സ്ഥാപനങ്ങളുടെയും സുമനസ്സുകളുടെയും കൈത്താങ്ങിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗം മുന്നോട്ടുപോകാമെന്നതിന്റെ തെളിവുകൂടിയാണ് ഈ ടെലി-ഐ.സി.യു ഉദ്ഘാടനം. “ആരോഗ്യസുരക്ഷാ മേഖലയിൽ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തി അതിവിദഗ്ധ ഡോക്ടർമാരുടെ കുറവ് ബാധിക്കാത്ത രീതിയിൽ സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ മുന്നോട്ടു നയിക്കാമെന്ന ലക്ഷ്യത്തിലേക്കുള്ള മേയ്ത്ര ഹോസ്പിറ്റലിന്റെ ആദ്യ ചുവടുവയ്പ്പാണിത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ടെലി ഐ.സി.യു സേവനം ലഭ്യമാക്കുക വഴി രോഗികൾക്ക് പരമാവധി ചികിത്സ ലഭ്യമാക്കാനും ഈ പുതുസംവിധാനം വഴിയാകുമെന്നാണ് പ്രതീക്ഷ” എന്ന് മേയ്ത്ര ഹോസ്പിറ്റൽ ചെയർമാനും കെഫ് ഹോൾഡിങ്സിന്റെ സ്ഥാപക ചെയർമാനുമായ ഫൈസൽ ഇ കോട്ടിക്കോളൻ പറഞ്ഞു. “ആധുനിക സാങ്കേതികവിദ്യയെ എത്രമാത്രം ആതുരസേവന മേഖലയുമായി കൂട്ടിയിണക്കാം എന്ന വെല്ലുവിളിക്കുള്ള മറുപടിയാണ് ടെലി ഐ.സി.യു പോലുള്ള സംവിധാനങ്ങൾ. സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിൽ പുത്തൻസാങ്കേതികവിദ്യയുടെ കരുത്ത് പകരാൻ ആതുരസേവനമേഖലയിൽ നിതാന്ത ജാഗ്രത പുലർത്തുന്ന മേയ്ത്ര ഹോസ്പിറ്റലിന് കഴിഞ്ഞതിൽ സന്തോഷമുണ്ട്”- അദ്ദേഹം കൂട്ടിച്ചേർത്തു. “രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം ഐ.സി.യു കിടക്കകളുണ്ടെങ്കിലും അയ്യായിരത്തോളം വിദഗ്ധ ചികിത്സകർ മാത്രമാണ് ഉള്ളത്. ഈ അന്തരം ജീവനുകൾക്ക് ഭീഷണിയാണെന്ന് തിരിച്ചറിയുന്നത് മഹാമാരികൾ പടർന്നു പിടിക്കുമ്പോഴാണ്. സാങ്കേതിക വിദ്യയുടെ ഇടപെടലിലൂടെ മാത്രമേ ഗുണമേന്മയുള്ള ചികിത്സ സാധാരണക്കാരിൽ എത്തിക്കാനാകൂ” എന്ന് മേയ്ത്ര ഹോസ്പിറ്റൽ ഡയറക്ടർ ഡോ അലി ഫൈസൽ പറഞ്ഞു. “മേയ്ത്ര ഹോസ്പിറ്റലിലെ കമാൻഡ് സെന്ററിലിരുന്ന് 24 മണിക്കൂറും രോഗികളെ നിരീക്ഷിക്കുവാനും ചികിത്സ നിർദ്ദേശിക്കുവാനും സാധിക്കുന്ന വിദഗ്ദ്ധരായ ഡോക്ടർമാരെ സജ്ജമാക്കിയിട്ടുണ്ട്” എന്ന് മേയ്ത്ര ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.പി.മോഹനകൃഷ്ണൻ അറിയിച്ചു. “ആഗോള നിലവാരത്തിൽ ഇന്ത്യൻ നിർമ്മിത ടെലി ഐ.സി.യു യൂണിറ്റ് ആണ് ഒരുക്കിയിരിക്കുന്നുവെന്നതിൽ അഭിമാനമുണ്ട്. രോഗികളെ ബീച്ച് ആശുപത്രിയിൽ നിലനിർത്തിക്കൊണ്ട് ചികിത്സ നിർദ്ദേശിക്കാൻ ഈ സംവിധാനം കൊണ്ട് സാധിക്കും. ബീച്ച് ആശുപത്രിയിലെ ജീവനക്കാർക്ക് പുതിയ സാങ്കേതിക വിദ്യയിൽ പരിശീലനം നൽകിയിട്ടുണ്ട്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.…
Read More » -
കോവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറാകാന്‍ കേന്ദ്രം, ജനുവരിയില്‍?
തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ ജനുവരിയില്‍ വിതരണം ആരംഭിച്ചേക്കുമെന്ന് സൂചന. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വാക്‌സിന്‍ വിതരണത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷത്തോളം നീണ്ടു…
Read More » -
ജില്ലയില്‍ ഇന്ന് 722 പോസിറ്റീവ് കേസുകള്‍ 959 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 722 കോവിഡ്-19 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.. 959 പേര്‍ രോഗമുക്തി നേടി. ഇന്ന് വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ്…
Read More » -
29/10/2020*ജില്ലയില്‍ 692 പേര്‍ക്ക് കോവിഡ് രോഗമുക്തി 1006
*ജില്ലാ ഇൻഫർമേഷൻ ഓഫീസ് കോഴികജില്ലയില്‍ ഇന്ന് 692 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര…
Read More » -
ജില്ലയില്‍ ഇന്ന് 597 പേര്‍ക്ക് കോവിഡ് 947 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 597 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 8 പേര്‍ക്കുമാണ്…
Read More » -
ജില്ലയില്‍ 869 പേര്‍ക്ക് കോവിഡ് രോഗമുക്തി 733
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 869 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 16…
Read More » -
കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അര്‍ബുദ രോഗത്തെ കീഴടക്കിയവരുടെ സംഗമം നടന്നു
കോഴിക്കോട്: സ്തനാര്‍ബുദ ബോധവത്കരണ മാസമായ പിങ്ക് ഒക്ടോബറിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അര്‍ബുദ രോഗവിമുക്തരായവരുടെ സംഗമം നടന്നു. ജനാബ് മുനവ്വറലി…
Read More » -
ജില്ലയില്‍ 932 പേര്‍ക്ക് കോവിഡ് രോഗമുക്തി 1153
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 932 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍…
Read More » -
ഡി വൈ എഫ് ഐ പ്ലാസ്മാദാന ക്യാമ്പ് മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കില്‍ തുടരുന്നു
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 9 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ തുടങ്ങിയ പ്ലാസ്മാദാന ക്യാമ്പ് തുടരുന്നു. ഡിവൈഎഫ്‌ഐ…
Read More »