കൂടരത്തി : ആഭാസന്മാരായ പുരോഹിതന്മാരെ പൗരോഹിത്യത്തിൽ നിന്ന് പുറത്താക്കി വിശ്വാസികളുടെ മാനം രക്ഷിക്കണമെന്നാവശ്യപ്പെട്ട് സഭാ നേതൃത്വത്തിന് വിശ്വാസി കൂട്ടായ്മയായ കാത്തലിക് ലേമെൻസ് അസോസിയേഷന്റെ നിവേദനം: നിവേദനത്തിന്റെ പൂർണ രൂപം താഴെ – പ്രിയപ്പെട്ട കാത്തലിക് ലേമെൻസ് അസോസിയേഷൻ ഗ്രൂപ്പ് അംഗങ്ങളെ, 2013 ഏപ്രിൽ 16-ന് പുൽപ്പളളിയിൽ വച്ചു നടത്തിയ ആത്മായ സംഗമത്തിൽ രൂപപ്പെട്ട ആശയങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി ഒരു മെമ്മോറാണ്ഡം തയാക്കിയിരുന്നു.പ്രസ്തുത മെമ്മോറാണ്ഡം CBCI പ്രസിഡണ്ട്, KCBC പ്രസിഡണ്ട്, മാനന്തവാടി രൂപ താമെത്രാൻ എന്നിവർക്ക് രജിട്രേഡ് പോസ്റ്റിൽ അയച്ചുകൊടുത്തിട്ടുണ്ട്. CLA സംസ്ഥാന സെക്രട്ടറി ശ്രീ M. L. ജോർജാണ് സമർപ്പിച്ചിരിക്കുന്നത്.30 ദിവസത്തിനുള്ളിൽ സഭാ അധികാരികളുടെ പ്രതികരണം പ്രതീക്ഷിച്ചു കൊണ്ടുള്ള മെമ്മോറാണ്ഡമാണ്. .കത്തോലിക്കാ സഭയിലെ മെത്രാൻമാരും പുരോഹിതരും നടത്തി വരുന്ന ദുർമാതൃകകളാണ് പ്രധാന പരാമർശ വിഷയം. പുരോഹിതർ നടത്തിവരുന്ന ലൈംഗിക പീഡനങ്ങൾ, സാമ്പത്തിക ക്രമക്കേടുകൾ, വിശ്വാസികളുടെഅവകാശങ്ങളെ നിഷേധിക്കൽ’ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് മെമ്മോറാണ്ഡം തയ്യാറാക്കിയിരിക്കുന്നത്. വിശ്വാസികളെ പുരോഹിതരുടെ അടിമകളാക്കി യുള്ള പെരുമാറ്റമാണ് കണ്ടു വരുന്നത്. ഏകാധിപത്യ സ്വഭാവത്തോടു കൂടിയ പെരുമാറ്റവും പ്രവർത്തനവുമാണ് എല്ലാ ഇടവകകളിലും നടമാടുന്നത്. മാനന്തവാടി രൂപ ത യിലെ ചില വൈദികർ ഈ അടുത്ത കാലത്തു നടത്തിയ ലൈംഗികകേളികളുടെ വീഡിയോ ദൃശ്യമാധ്യമങ്ങൾ വഴി വിശ്വാസികൾക്കിടയിൽ വ്യാപകമായി പ്രചരിച്ചുവരുന്നു. ഈ സംഭവത്തിന് മുമ്പ് മറ്റൊരു വൈദികൻ്റെ അശ്ലീല വീഡിയോ പ്രചരിച്ചിരുന്നു. അതിന് അയാൾ നൽകിയ വിശദീകരണം അബദ്ധത്തിൽ ഗ്രൂപ്പ് മാറി മാതൃ വേദിയുടെ ഗ്രൂപ്പിലേക്ക് പോയതാണെന്നാണ്. ഈ അടുത്തകാലത്ത് നടന്ന സംഭവവും ഗ്രൂപ്പ് മാറി ഇടവകയിലെ ചില ഗ്രൂപ്പുകളിൽ എത്തിപ്പെടുകയാണുണ്ടായത്.ഈ സംഭവങ്ങളൊക്കെ തെളിയിക്കുന്നത് സ്ത്രികളേയും സന്യസ്തരേയും വലയിൽ വീഴ്ത്തി ലൈംഗികമായി ചൂഷണം ചെയ്യുന്നതോടൊപ്പം ആ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുരോഹിതരുടെ ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യുന്നുവെന്ന് വ്യക്തമാണ്. ആ ഭാസന്മാരായ പുരോഹിതരുടെ ഒരു വാട്സ് അപ് ഗ്രൂപ്പ് ഇക്കാര്യങ്ങൾക്കു വേണ്ടി രൂപപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. പൗരോഹിത്യത്തിന് യാതൊരു അർഹതയുമില്ലാത്ത ഇത്തരം “തെമ്മാടിക്കൂട്ടങ്ങളെ ” പൗരോഹിത്യത്തിൽ നിന്ന് പുറത്താക്കുന്നതോടൊപ്പം നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും ചെയ്യണമെന്നതാണ് CLA ആവശ്യപ്പെടുന്നത്. വിശ്വാസികളുടെ മൗനവും നിസ്സംഗതയുമാണ് ഇവരെ ഈ നിലയിൽ എത്തിച്ചിരിക്കുന്നത്. ശക്തമായ പ്രതികരണവും പ്രതിഷേധവും ഉണ്ടാകണം. വിശ്വാസികൾ ആദരിക്കുന്ന കുപ്പായത്തിൻ്റെ മറവിൽ എന്തു പേക്കുത്തുകളും നടത്തുന്ന പുരോഹിതരെ അല്ല നമുക്കാവശ്യം. ക്രിസ്തീയ ആദർശങ്ങളെ ജീവിതത്തിൽ ഉയർത്തി പിടിക്കുന്ന ആത്മചൈതന്യ മുള്ള പുരോഹിതരെയാണ വശ്യം. അല്ലാത്തവർ പുറം തള്ളപ്പെടണം. പ്രിയപ്പെട്ടവരെ മാനമല്ല നമുക്ക് ആവശ്യം’ പുരോഹിതരുടെ അഴിഞ്ഞാട്ടത്തിനെതിരെയുള്ള പോരാട്ടമാണ് വേണ്ടത്. ഭയപ്പെടാനില്ല. കർത്താവായ യേശു നമ്മോടൊപ്പമാണ്. പുരോഹിതർക്കൊപ്പമല്ല.