
കൂടരഞ്ഞി :
അലീനബെന്നിയെ കട്ടിപ്പാറ മുത്തോറ്റിക്കൽ നസ്രത്ത് എൽ പി. സ്കൂളിൽ അദ്ധ്യാപികയായി നിയമനത്തിന് പതിമൂന്ന് ലക്ഷം രൂപാ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന പരാതി സംബന്ധിച്ച് അഴിമതി നിരോധന നിയമ പ്രകാരമുള്ള അന്വേഷണത്തിനു് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉടൻ ഉത്തരവ് നൽകണമെന്ന് കാത്തലിക് ലോകമൻസ് അസോ. ആവശ്യപ്പെട്ടു. താമരശ്ശേരിരൂപതാബിഷപ്പിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളതാണ് താമരശ്ശേരി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ എജൻസി. രൂപതാ ബിഷപു് നിയമിച്ചിരിക്കുന്ന ബിഷപ്പിന്റെ കീഴ് ജീവനക്കാരനാണ് രൂപതാ കോർപ്പറേറ്റ്
മാനേജർ .രൂപതാ ബിഷപ്പിൻറ നിർദേശാനുസരണം പ്രവർത്തിച്ച് രഹസ്യം കാത്തുപാലിക്കുവാനുള്ള കടമയാണു് കോർപ്പറേറ്റ് മാനേജർക്കുള്ളത്. നൈയാമിക വൃക്തിയായ രൂപതാബിഷപ്പിനാണ് രൂപതയുടെ കീഴിലുള്ള വിദ്യാലയങ്ങൾ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഭരണാധികാരി.
താമരശ്ശേരി രൂപതാകോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി അദ്ധ്യാപക- അനദ്ധ്യാപക നിയമനങ്ങൾക്ക് വൈദികരും കന്യാ സ്ത്രികളുമൊഴികയുള്ള ഉദ്ദ്യോഗാർത്ഥികളിൽ നിന്നും മുപ്പത്തഞ്ച് ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിക്കൊണ്ടാണ് നിയമനം നടത്തിവരാറുള്ളത്. യോഗത നേടുന്ന ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റു് പോലും പരസ്യപ്പെടുത്താറില്ല. കൈക്കൂലിയുടെ മാനദണ്ഡമാണ് ജോലിയുടെ യോഗ്യത. സുമാർ 15 വർഷം മുൻപ് കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലും പുല്ലൂരാം പാറ ഹയർ സെക്കണ്ടറി സ്കൂ്ളിലും നിയമനത്തിനുള്ള കൈകൂലി ഈ പള്ളിവികാരിമാർ ലേലം വിളി നടത്തുന്നത് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്‌തത് ജനം
കണ്ടതാണു്. രൂപതാ ബിഷപ്പിൻ്റെ സാമൂഹ്യ സാമ്പത്തിക ജീവകാരുണ്യ പ്രവർത്തനമേ ഖലകളിൽ വേറെയും വളരെയേറെ അഴിമതികളും വഞ്ചനയും തട്ടിപ്പും ക്രമക്കേടുകളും വെളിച്ചത്തുവരേണ്ടതുണ്ട്.
ആകയാൽ മേൽ വിവരിച്ച അഴിമതിയും വഞ്ചനയും തട്ടിപ്പും ക്രമക്കേടുകളുംസംബന്ധിച്ച് അഴിമതി നിരോധന വകുപ്പിലെ Dysp റാങ്കിൽ താഴെയില്ലാത്ത ഒരു ഉദ്യോഗസ്ഥനെക്കൊണ്ടു് സത്യസന്ധവും നീതിപൂർവ്വകവും നിയമപരവുമായി അ മ്പേഷിച്ച് കുറ്റകൃത്യങ്ങൾ വെളിച്ചത്ത് കൊണ്ടു വരണമെന്ന് ആവശ്യപ്പെടുന്നു.
കാത്തലിക് ലേമെൻസു് അസ്സോസിയേഷൻ പ്രസിഡണ്ട് എം.എൽ ജോർജ് അധ്യക്ഷത വഹിച്ചു.