
കോഴിക്കോട് : ആർട്ടി ഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്സ് തുടങ്ങിയ ആധുനിക സാങ്കേതികത്വവുമാണ് നാലാം വ്യവസായ വിപ്ലവത്തിന് കാരണമായതെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദ് പറഞ്ഞു. പുതിയ തലമുറ അത്തരം വൈദ്യഗ്ദ്യങ്ങൾ ആർജ്ജിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എസ് എൻ ഇ എസ് – ഇംസാർ മാനേജ്മെന്റ് കോളെജ് , മലബാർ ചേംമ്പറുമായി സഹകരിച്ച് വ്യവസായം 4.0 ആന്റ് ഭാവി തൊഴിൽ വൈദഗ്ധ്യം സംബന്ധിച്ച് പാനൽ ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ പി കെ സ്റ്റീൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ – സബീഹ് മുസ്ല്യാറകത്ത് , ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് – എം ഖാലിദ്, ജി ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷൻ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ – മെഹ്റൂഫ് മണലൊടി , അനിൽ ബാലൻ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. ചേംബർ വൈസ് പ്രസിഡന്റ് എം നിത്യനന്ദ് കാമത്ത് മോഡറേറ്ററായിരുന്നു. ഇംസാർ ഡയറക്ടർ – ഡോ.സി എം ഷൈനി സ്വാഗതവും അസി.പ്രൊഫസർ – എം ടി അനുശ്രീ നന്ദിയും പറഞ്ഞു.