
കോഴിക്കോട്: പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ ചാണകവെള്ളം തളിച്ച നടപടിയിൽ പ്രതിഷേധിക്കുക – പി കെ എസ്സ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചങ്ങരോത്ത് പഞ്ചായത്ത് ഭരണം നേടിയ യുഡിഎഫിന്റെ വിജയാഘോഷത്തിൽ ലീഗുകാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ ചാണക വെള്ളം തളിച്ചു ശുദ്ധി കലശം നടത്തിയ നടപടി പരിഷ്കൃത സമൂഹത്തിന് ചേരാത്തതും ഒരു തരത്തിലും നീതികരിക്കാൻ കഴിയുന്നതുമല്ല കഴിഞ്ഞ അഞ്ചു വർഷക്കാലം ദളിതനായിരുന്ന വ്യക്തി പ്രസിഡണ്ട് ആയതിനാലാണ് ഇത്തരത്തിൽ ശുദ്ധികലശം നടത്തത്തിയത് ഈ തരത്തിൽ ചാണക വെള്ളം തളിച്ചത് ചങ്ങരോത്ത് പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 2020ലെ തിരഞ്ഞടുപ്പിൽ പട്ടികജാതിക്കാരനായ സഖാവ് ഉണ്ണി വേങ്ങേരി പഞ്ചായത്ത് പ്രസിഡണ്ട് ആവുന്നത്. സിപിഐഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമസമിതി (പികെഎസ്) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ സഖാവ് ഭരണനേതൃത്വത്തിൽ എത്തിയ കാലം മുതൽ പലതരത്തിലുള്ള ജാതി അധിക്ഷേപങ്ങൾ തുടർന്ന് വരികയാണ് ഇതിന്റെ അവസാനത്തെ കാഴ്ചയാണ് അവസരം ലഭിച്ചപ്പോൾ ചാണകവെള്ളം തളിക്കുന്നതിലൂടെ നമുക്ക് കാണാൻ കഴിഞ്ഞത് ദളിതരോടുള്ള അധിക്ഷേപം പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയാണ് യുഡിഎഫിന്റെ ശക്തികേന്ദ്രമായ ചങ്ങരോത്ത് പഞ്ചായത്തിൽ കാണാൻ കഴിഞ്ഞത് അധികാരം ലഭിച്ചതിൽ മത്തുപിടിച്ച് പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത നിലപാട് സ്വീകരിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത യുഡിഎഫുകാർ സമീപത്തെ പല പഞ്ചായത്തുകളും ഭരണം നേടിയപ്പോൾ ഇത്തരത്തിലുള്ള പ്രവർത്തികൾ ഒന്നും തന്നെ ചെയ്തിട്ടില്ല എന്നാൽ ചങ്ങരോത്ത് പഞ്ചായത്തിൽ ഭരണം നേടിയപ്പോൾ ദളിതൻ പഞ്ചായത്ത് പ്രസിഡണ്ട് ആയതിനാൽ തന്നെയാണ് ഇത്തരത്തിലുള്ള ആഘോഷ പരിപാടികളിലേക്ക് കടന്നിട്ടുള്ളത് സവർണ്ണ ഫുഡൽ നിലപാട് ഇപ്പോളും പിന്തുടരുന്ന യുഡിഎഫിന്റെ നേതൃത്വത്തിലുള്ള കാടത്ത നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് എല്ലാ പഞ്ചായത്ത് ലോക്കൽ കേന്ദ്രങ്ങളിലും ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരണമെന്ന് ജില്ലാകമ്മിറ്റി ആഹ്വാനം ചെയ്യുന്നു . യുഡിഎഫിന്റെ ദളിത് വിരുദ്ധ നിലപാടിൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുള്ള മുഴുവൻ പ്രതികൾക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഒ എം ഭരദ്വാജ്. ( സെക്രട്ടറി )
സി എം ബാബു ( പ്രസിഡന്റ്)
pks കോഴിക്കോട് ജില്ല കമ്മറ്റി




