കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ച് വർഷത്തിലെ വികസന പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രേഖയായ സ്മരണിക കെ.ദാസൻ എം.എൽ.എ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഇ. അനിൽകുമാറിന് നൽകി പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്, വൈസ് പ്രസിഡണ്ട് ഷീബ വരേക്കൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി പി ശ്രീജ, ഉണ്ണി തിയ്യക്കണ്ടി എന്നിവർ സംസാരിച്ചു