കോഴിക്കോട്: നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപെട്ട ഓടനിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചെലവൂരില്‍ റോഡ് ടാറിംങ് തടഞ്ഞു. സിപിഐഎം ചെലവൂര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ രാവിലെ പ്രതിഷേധിച്ചത്. നിര്‍മാണം തടസപ്പെട്ട സാഹചര്യത്തില്‍ എംഎല്‍എ പ്രദീപ്കുമാര്‍ ഇടപെട്ട് എഇ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് അപാകതകള്‍ പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതോടെ സമരം അവസാനിപ്പിച്ചു. ചമക്കാല റോഡില്‍ ഗ്രില്‍ സ്ഥാപിച്ചു ജലം വയനാട് റോഡിലേക്ക് കടത്താതെ ഡ്രൈനേജിലേക്ക് വിടാന്‍ തീരുമാനിച്ചു. ചെലവൂരിലെ സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം അഡ്വ. സി.എം.ജംഷീര്‍ സിപിഐഎം ചെലവൂര്‍ ബ്രാഞ്ച് സെക്രട്ടറി നിതിന്‍.ടി എന്നിവര്‍ നേതൃത്വം നല്കി.
Related Articles
Check Also
Close-
വയനാടിനായി സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍
August 5, 2024