
കോയമ്പത്തൂർ :
ശിശു ദിനാഘോഷത്തിന്റെ ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയം (RAWE) യുടെ വിദ്യാർത്ഥികൾ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ vs ജങ്ക് ഫുഡ്” എന്ന വിഷയത്തിൽ അവബോധ പരിപാടി സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾ ഗ്രാമത്തിലെ കുട്ടികളുമായി സംവദിക്കുകയും, പോഷകാഹാരത്തിന്റെ പ്രാധാന്യവും ജങ്ക് ഫുഡ് ഉപയോഗത്തിന്റെ ദോഷങ്ങളും അവരുമായി പങ്കുവെക്കുകയും ചെയ്തു. പോസ്റ്റർ പ്രദർശനങ്ങൾ, ചെറു നാടകങ്ങൾ, ചോദ്യം-ഉത്തരം പരിപാടികൾ എന്നിവ മുഖേന കുട്ടികളിൽ ആരോഗ്യമുള്ള ഭക്ഷണരീതികൾ പ്രോത്സാഹിപ്പിച്ചു.
“ആരോഗ്യകരമായ ഭക്ഷണം ശരീരത്തിനും മനസിനും തുല്യമായി പ്രധാനമാണ്” എന്ന സന്ദേശം കുട്ടികൾക്ക് മുൻപിൽ അവതരിപ്പിക്കുകയായിരുന്നു പ്രധാന ഉദ്ദേശം. പരിപാടി അവസാനത്തിൽ പങ്കെടുത്ത കുട്ടികൾക്ക് പഴങ്ങൾ, പോഷകാഹാര സാമഗ്രികൾ എന്നിവ നൽകി.
അമൃത കാർഷിക കോളേജിലെ ഡീൻ ആയ ഡോ. സുധീഷ് മണാലിന്റെയും, അസിസ്റ്റൻറ് പ്രൊഫസർ ഡോ. എസ് തിരുകുമാറിന്റെയും മറ്റു അധ്യാപകരുടെയും മാർഗനിർദേശത്തോടെ വിദ്യാർത്ഥികളായ ദർശിനി, അനന്യ, ശ്രീ ലക്ഷ്മി, മാധേഷ്, നിതീഷ്, മധൻ,ഹരി സൂര്യ,ദക്ഷിണ, അഞ്ജിത, ഷണ്മുഖവർഷിനി എന്നിവരും ചേർന്നാണ് ഈ പരിപാടി വിജയകരമായി നടത്തിയത്.




