KERALAlocaltop news

ചിറമൽ ഓട്ടോമോട്ടീവ് കമ്പനിക്ക് സിൽവർ ഷീൽഡ് പുരസ്കാരം

കോഴിക്കോട് :

സിൽവാസ (ദാദ്ര നഗർ ഹാവേലി): കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കേന്ദ്രഭരണ പ്രദേശമായ സിൽവാസയിൽ നടന്ന “യുഫീവേഴ്സ്” എന്ന രാജ്യതല സാങ്കേതിക സമ്മേളനത്തിൽ ചിറമൽ ഓട്ടോമോട്ടീവ് കമ്പനി  സിൽവർ ഷീൽഡ് പുരസ്കാരം ഏറ്റുവാങ്ങി. Uffizio സോഫ്റ്റ്‌വെയർ വഴി ഏറ്റവും കൂടുതൽ വാഹനങ്ങൾ നിരീക്ഷണത്തിന് വിധേയമാക്കിയ സ്ഥാപനമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്.

യുഫീവേഴ്സ് 25-ആമത് വാർഷികം ആചരിച്ച ചടങ്ങിൽ, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഹാർഡ്‌വെയർ നിർമ്മാതാക്കളും ഇറക്കുമതിക്കാരും ഉൾപ്പെടെ 200-ലധികം പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയിലും വിദേശത്തും 90-ലധികം രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഈ ടെക്‌നോളജി പ്ലാറ്റ്ഫോം, വാഹന നിരീക്ഷണ രംഗത്തെ നൂതന സാധ്യതകൾ പങ്കുവെച്ച വേദിയായി മാറി.

ചടങ്ങിന്റെ ഭാഗമായി, പുതിയ വീഡിയോ ടെലിമാറ്റിക് സാങ്കേതികവിദ്യകൾ, സ്കൂൾ വാഹന നിരീക്ഷണ സംവിധാനം, വരാനിരിക്കുന്ന സ്കൂൾ ബസുകളുടെ ഏകീകൃത നയം എന്നിവയെക്കുറിച്ചുള്ള വിവിധ സെമിനാറുകളും സംഘടിപ്പിച്ചു.

ചിറമൽ ഓട്ടോമോട്ടീവ് കമ്പനി സംസ്ഥാനത്തെ ഗതാഗത സുരക്ഷാ പ്രവർത്തനങ്ങളിൽ നിരവധി സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന സ്ഥാപനം എന്ന നിലയിൽ, ഈ പുരസ്കാരം സ്ഥാപനത്തിന്റെ 36 വർഷത്തെ വിശ്വസ്ത സേവനത്തിന് ലഭിച്ച അംഗീകാരമായി കണക്കാക്കപ്പെടുന്നു.

പുരസ്കാരം കമ്പനിയുടമ ബാബു ചിറമേൽ ആണ് സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close