KERALAlocalOtherstop newsVIRAL

ജോൺപോൾ രണ്ടാമൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പിയിൽ ക്രിസ്മസ് ആഘോഷം

കോഴിക്കോട്: താമരശ്ശേരി രൂപതയുടെ സ്ഥാപനമായ ജോൺപോൾ രണ്ടാമൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി (ജെ പി ഐ)യിൽ ക്രിസ്മസ് ആഘോഷം നടത്തി.
വികാരി ജനറാൾ മോൺ. ജോയ്സ് വയലിൽ അധ്യക്ഷനായി . താമരശ്ശേരി  ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് പ്രതീക്ഷയുടെയും പ്രത്യാശയുടെയും തിരുനാളാണെന്നും, വേദനിക്കുന്ന മനസ്സുമായി എത്തുന്നവർക്ക് ആശ്വാസവും പ്രത്യാശയും നൽകുന്ന സ്ഥാപനമാണ് ജെ പി ഐയെന്നും അദ്ദേഹം പറഞ്ഞു.
ഫാ. റോയി തേക്കുംകാട്ടിൽ, ഫാ. ജോബി തോമസ്, ജിതേഷ്, ഫജീന എന്നിവർ ആശംസകൾ നേർന്നു.
ഡയറക്ടർ ഫാ. കുര്യൻ പുരമഠം സ്വാഗതവും ഫാ. ജോജി നന്ദിയും പറഞ്ഞു. ഫാ. സായി പാറൻകുളങ്ങര,  ശാലിനി എന്നിവർ  നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close