
കോഴിക്കോട്: കെ.ടി താഴത്ത് ഹോളോ ബ്രിക്സ് നിർമ്മാണ സ്ഥാപനത്തിൽ അനധികൃതമായി സൂക്ഷിച്ച ആയിരം ലിറ്റർ ഡീസൽ കോഴിക്കോട് താലൂക്ക് സപ്ളൈ ഓഫീസറും സംഘവും പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഡീസൽ പാലാഴിയിലെ പെട്രോൾ പമ്പിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചു. താലൂക്ക് സപ്ളെ ഓഫീസർ എൻ.കെ.ശ്രീജ, സി.ആർ ഒ ടി.സി. രാജൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.