
കോഴിക്കോട്:
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് 17 ല്‍വിവിധ ഇടങ്ങളിൽ ശുചീകരണ പരിപാടിയും ക്ലാസുകളും സംഘടിപ്പിച്ചു .
ചെലവൂർ ഹെൽത്ത് സെൻറർ ,പതിനേഴാം വാർഡിലെ കണ്ടെയ്നർ മാലിന്യ സംഭരണ
കേന്ദ്രം (ചെടികള്‍ വെച്ച് പിടിപ്പിച്ചു), വിവിധ അംഗനവാടികൾ
അങ്ങാടികൾ
എന്നിവ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തികൾ സംഘടിപ്പിച്ചു
വ്യാപാരികളും റസിഡൻസ് അസോസിയേഷൻ നാട്ടുകാര്‍, ആശ വര്‍ക്കര്‍മാര്‍ , അങ്കണവാടി ടീച്ചര്‍മാര്‍ , ആരോഗ്യ പ്രവര്‍ത്തകര്‍, ഓട്ടോ തൊഴിലാളികള്‍ എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം കൊടുത്തു
വാര്‍ഡില്‍ മാലിന്യ മുക്ത campaign ന്റെ ഭാഗമായി റാലി നടത്തി
വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. സി.എം ജംഷീർ ഉത്ഘാടനം ചെയ്തു.