തിരുവമ്പാടി: നാളികേര കർഷകരെ പ്രതിസനധിയിലാക്കിയ വിലയിടിവ് പരിഹരിക്കാൻ സർക്കാർ തീരുമാനിച്ച പച്ചത്തേങ്ങ സംഭരണം എല്ലാ പഞ്ചായത്തുകളിലുംതുടങ്ങാൻ സാധിക്കാത്തതിൽ ലോക് താന്ത്രിക് ജനതാദൾ തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി, തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മലയോര മേഖലകളിൽ ഒരു പഞ്ചായത്തിൽ രണ്ടു കേന്ദ്രങ്ങളിൽ എങ്കിലും സംഭരണം ആരംഭിക്കുകയും കർഷകന് അപ്പോൾത്തന്നെ സംഭരണവില ബാങ്ക് അക്കൗണ്ടിൽ എത്തുന്ന വിധത്തിൽ നടപടിക്രമങ്ങൾ ക്രമീകരിക്കണമെന്നും നിയോജക മണ്ഡലം പ്രസിഡൻറ് ടാർസൺ ജോസ് -ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു ഓൺലൈനായി ചേർന്ന യോഗം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി വി.കുഞ്ഞാലി ഉദ്ഘാടനം ചെയ്തു പച്ചത്തേങ്ങയുമായി ചെല്ലുന്ന കർഷകരോട് നിരവധി രേഖകൾ ആവശ്യപ്പെടുന്നത് അവസാനിപ്പിക്കണമെന്നും,ബാങ്ക് അക്കൗണ്ട് മാത്രം ഹാജരാക്കുന്നതിൽ മാത്രം പരിമിതിപ്പെടുത്തണമെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. യോഗത്തിൽ പി.എം തോമസ് മാസ്റ്റർ , ജെ എൻ പ്രേംഭാസിൽ , പി ടി മാത്യു മാസ്റ്റർ , അന്നമ്മ മംഗരയിൽ, വിൽസൺ പുല്ലുവേലിൽ . ജോൺസൺ കുളത്തുങ്കൽ, ടോമി ഉഴുന്നാലിൽ , പി അബ്ദുറഹിമാൻമാസ്റ്റർ,എ സുബൈർ അത്തുളി, രാജേഷ് പൊട്ടിയിൽ , ജിമ്മി ജോസ് പൈമ്പിള്ളിൽ, ഷിഹാബ് അടിവാരം .സുനിൽ മുട്ടത്ത്കുന്നേൽ,ജോസുകുട്ടി പുളിക്കതടം തുടങ്ങിയവർ സംസാരിച്ചു
Related Articles
July 17, 2023
1,188
മണൽ മാഫിയ ബന്ധം ; കണ്ണൂരിൽ ഒറ്റുകാരെ പിരിച്ചുവിട്ടപ്പോൾ വയനാട്ടിൽ സംരക്ഷിക്കാൻ നീക്കം
October 19, 2020
274