
കോഴിക്കോട് : കോഴിക്കോട് റവന്യൂ വകുപ്പിൽ നടന്ന ചട്ടംലംഘി ച്ചുള്ള തസ്തികമാറ്റത്തെ കുറിച്ച് അന്വേഷിക്കുന്ന സെക്രട്ടേറിയറ്റിലെ പൊതുഭരണ കാര്യാല യത്തിലെ ഉദ്യോഗസ്ഥർ ചൊവ്വാഴ്ച സിവിൽസ്റ്റേഷ നിലെത്തി പരിശോധന തുടങ്ങി. വ്യാഴാഴ്ചവരെ ഓഫീസു കളിൽ പരിശോധന തുടരും. നിയമന തട്ടിപ്പ് സ്ഥിരീകരിച്ചതായാണ് വിവരം.
കോഴിക്കോട് കളക്ടറേറ്റിൽ ചട്ടംലംഘിച്ച് അഞ്ച് ടൈപ്പിസ്റ്റു മാർക്ക് രണ്ടുവർ ഷംമുൻപ് തസ്തികമാ റ്റം നൽകിയ വിവരം ” ഇ ന്യൂസ് മലയാള ” മാണ് പുറത്തു കൊണ്ടുവന്നത്. . ഇതിൻ്റെ പശ്ചാത്തലത്തിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇടപെടു ‘കയും തുടർന്ന് റവന്യൂവകുപ്പിന് കളക്ടർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ അഞ്ചു ജീവനക്കാരുടെ പ്രൊബേഷൻ സർക്കാർ തടഞ്ഞിരുന്നു.
സംസ്ഥാനത്ത് ക്ലാർക്ക് ടൈപ്പിസ്റ്റ് തസ്തികയിലെ ജീവനക്കാർക്ക് ക്ലാർക്ക് തസ്തികയിലേക്ക് തസ്തികമാറ്റ സ്ഥാനക്കയറ്റം അനുവദിക്കുമ്പോൾ നിലവിലുള്ള ചട്ടങ്ങൾക്കും ഉത്തരവുകൾക്കും വിരുദ്ധമായി നടപടികൾ സ്വീകരിക്കുന്നതായി സർക്കാരിന്റെ ശ്ര ദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ഇത്തരത്തിലുള്ള തസ്തികമാറ്റം വഴിയുള്ള സ്ഥാനക്കയറ്റത്തെ കുറിച്ച് അന്വേഷിക്കാൻ റവന്യു മന്ത്രി കെ. രാജൻ ഉത്തരവിട്ടു. തുടർന്ന് തസ്തികമാറ്റത്തിൽപാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് സംസ്ഥാനത്തെ കളക്ടർമാർക്ക് ലാൻഡ് റവന്യൂകമ്മിഷണർ കഴിഞ്ഞദിവസം കർശന നിർദേശം നൽകിയിരുന്നു. തുടർന്നാണ് തിരുവനന്തപുരത്തുനിന്ന് ഉദ്യോഗസ്ഥർ കോഴിക്കോട്ട് നേരിട്ടെ ത്തി പരിശോധന നടത്തുന്നത്.
ക്ലാർക്ക്-ടൈപ്പിസ്റ്റ് തസ്തിക യിൽനിന്ന് ക്ലാർക്ക് തസ്തികയി ലേക്കോ ടൈപ്പിസ്റ്റ് തസ്തികയി ലേക്കോ മാറുന്നതിന് സർവീ സിൽ പ്രവേശിച്ച് ആറുമാസത്തി നുള്ളിൽ ഓപ്ഷൻ നൽകിയിരി ക്കണമെന്നാണ് വ്യവസ്ഥ. സർ വീസിൽ പ്രവേശിച്ച് അഞ്ചുവർ ഷം കഴിഞ്ഞശേഷം മാത്രമേ പ്ര സ്തുത ഓപ്ഷൻ പ്രകാരമുള്ള തസ്തികമാറ്റം അനുവദിക്കൂ. എന്നാൽ, കോഴിക്കോട് ജി .ല്ലയിൽ അപ്രകാരമല്ലാതെ സർവ്വീസിൽ പ്രവേശിച്ച് ആറു മാസത്തിനുള്ളിൽ തസ്തികമാ റ്റം അനുവദിക്കുകയായിരുന്നു .




