KERALAlocaltop news

മുക്കം എം.എ.എം.ഒ. കോളേജ് അലംനി മീറ്റ് ജൂലായിൽ

 

മുക്കം : എം.എ.എം.ഒ കോളേജ് ഗ്ലോബൽ അലംനി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൂർവവിദ്യാർഥി സംഗമം ‘മിലാപ്-25’ ന്റെ പ്രഖ്യാപനവും സിഗ്‌നേച്ചർ ഫിലിം റിലീസും കോളേജ് സ്ഥാപക പ്രിൻസിപ്പൽ പ്രൊഫ ഒമാനൂർ മുഹമ്മദ്‌ നിർവഹിച്ചു. 2025 ജൂലൈ 20 നാണ് അലംനി മീറ്റ് നടക്കുക
1982ൽ ആരംഭിച്ച കോളേജിലെ ‘മിലാപ് ‘ പൂർവ വിദ്യാർഥി സംഗമത്തിന്റെ രണ്ടാം പതിപ്പാണിത്.
പ്രഖ്യാപന ചടങ്ങിൽ അലംനി അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. മുജീബുറഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ഡോ. എം.എ. അജ്മൽ മുഈൻ മുഖ്യ പ്രഭാഷണം നടത്തി.
അലംനി അസോസിയേഷൻ സെക്രട്ടറി ടി. എം നൗഫൽ, ടീച്ചേർസ് കോർഡിനേറ്റർ വി ഇർഷാദ് സംസാരിച്ചു.
പ്രഖ്യാപന ചടങ്ങിനൊടാനുബന്ധച്ച് എം.എ.എം.ഒ. കോളേജ് പൂർവ വിദ്യാർഥിയും, കൊണ്ടോട്ടി ഇ.എം.ഇ.എ. ആർട്സ് ആൻഡ് സയൻസ് കോളേജ് ജേണലിസം വിഭാഗം മേധാവിയുമായ പ്രൊഫ. വി അബ്ദുൽ മുനീർ, കോളേജിലെ എം.എ. ജേണലിസം, ബി.എ. അഡ്വർടൈസിങ് ആൻഡ് സെയിൽസ് മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് ‘ജേണലിസം ഇൻ ദി ഏജ് ഓഫ് സ്റ്റോറി ടെല്ലിങ്’ എന്ന വിഷയത്തിൽ കരിയർ ഓറിയന്റേഷൻ ക്ലാസ്സ്‌ നടത്തി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close