
കോഴിക്കോ ട്: ഇനി കുട്ടികള്‍ മൊബൈല്‍ തൊടില്ല, ക്രെസന്റ് ഫുട്‌ബോള്‍ അക്കാദമിയുടെ സമ്മര്‍ ഫുട്‌ബോള്‍ ക്യാമ്പിന്റെ പരസ്യവാചകമാണിത്. മൊബൈല്‍ അഡിക്ഷനുള്ള കുട്ടികളില്‍ സ്‌ക്രീന്‍ ടൈം കുറച്ച് കൊണ്ടുവരാനും ഫുട്‌ബോളിലൂടെ കുട്ടികളുടെ വ്യക്തിത്വം മികവുറ്റതാക്കാനുമുള്ള വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഇത്തവണ ക്രസന്റ് ഫുട്‌ബോള്‍ അക്കാദമി സമ്മര്‍ ക്യാമ്പ് ഒരുക്കുന്നത്എ ല്‍ കെ ജി മുതലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഫുട്‌ബോള്‍ പരിശീലനം നല്‍കും. ഏപ്രില്‍ മൂന്നിന് ആരംഭിക്കുന്ന വെക്കേഷന്‍ ക്യാമ്പിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. വെള്ളിമാടുകുന്ന് ജെ ഡി റ്റി സ്റ്റേഡിയം, കോര്‍പറേഷന്‍ പരിസരത്തുള്ള ബീച്ച് ടര്‍ഫ്, കാരപ്പറമ്പിലെ ജിംഗ ടര്‍ഫ്, പറമ്പില്‍ ബസാറിലുള്ള മിനി സ്റ്റേഡിയം എന്നിവിടങ്ങളാണ് പരിശീലന കേന്ദ്രങ്ങള്‍.
more news : കുഴൽപണം കവർന്ന കേസ്: സി ഐ റിമാൻഡിൽ; ഒളിവിൽ കഴിയുന്ന പോലീസുകാർക്കായി തിരച്ചിൽ
സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല.
ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികളില്‍ സൈക്കോളജിക്കല്‍ അനാലിസിസ് ചെയ്യാന്‍ വിദഗ്ധരുണ്ടായിരിക്കും. കൂട്ടായ്മക്കും സഹകരണ മനോഭാവത്തിനും ഏറെ പ്രാധാന്യമുള്ള ഫുട്‌ബോള്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്നതിലൂടെ മൊബൈല്‍ അഡിക്ഷനുള്ള കുട്ടികളില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയും, ഇതിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുള്ള വിദഗ്ധരും ക്യാമ്പിന്റെ ഭാഗമായിട്ടുണ്ടാകുമെന്ന് ക്രെസന്റ് ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ പി എം. ഫയാസ് പറഞ്ഞു. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ടൂര്‍ണമെന്റ് പരിചയം ലഭിക്കാനുള്ള പദ്ധതികളും അക്കാദമി ഇത്തവണ നടപ്പിലാക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അഡ്മിഷന്‍ വിവരങ്ങള്‍ക്ക്: 7012802564, 8848015285




