Politics
കൈക്കൂലി – മർദ്ദനം: പോലീസിനെതിരെ എങ്ങനെ പരാതി നൽകാം

എറണാകുളം :
എല്ലാ പോലീസുകാരും മോശക്കാരല്ല. പക്ഷെ മോശക്കാരിൽ ചിലർ പോലീസാണ്. അങ്ങനെയുള്ളവർക്കെതിരെ പരാതികൾ മേൽ ഉദ്യോഗസ്ഥരായ, Dysp, എസ് പി or കമ്മീഷണർ , ഡിജിപി എന്നിവർക്ക് നൽകാവുന്നതാണ്. രജിസ്റ്റർഡ് പോസ്റ്റിൽ അയച്ചാൽ മതി. കോപ്പി സൂക്ഷിക്കുക. കേരള പോലീസ് പോർട്ടലായ തുണ വഴിയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഇത്രയും ചെയ്തിട്ടും നടപടിയൊന്നുമായില്ലെങ്കിൽ നിങ്ങളുടെ പരിധിയിലുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ BNSS SECTION 175(3) പ്രകാരം വക്കീൽ വഴി അന്യായം ബോധിപ്പിക്കാം. നടപടി ഉണ്ടാകും. മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടും. അന്വേഷണം തൃപ്തികരമല്ലായെങ്കിൽ നേരിട്ട് ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. പിന്നെ കാര്യങ്ങൾ ശരവേഗത്തിൽ പായും.
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കേരള പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി നിലവിലുണ്ട്. ചെറിയ പരാതിയാണെങ്കിൽ അവിടെ നൽകാവുന്നതാണ്. നടപടി എടുക്കുന്നുണ്ടെന്നാണ് അറിവ്. കേരള മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകിയാൽ നടപടി ഉണ്ടായിരിക്കും.
ലോക്കപ്പ് മർദ്ദനമാണെങ്കിൽ VICTIM ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും മെഡിക്കൽ റെക്കോർഡ് ഉണ്ടാക്കുകയും ചെയ്യുക. ഭാവിയിൽ തെളിവ് വേണം.
അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമ്പോൾ ലോക്കപ്പ് മർദ്ദനത്തെക്കുറിച്ച് മജിസ്റ്റേറ്റിനോട് നേരിട്ട് പരാതിപ്പെടാവുന്നതാണ്. റിമാൻഡ് ചെയ്യുകയാണെങ്കിൽ ജയിൽ സൂപ്രണ്ടിന് കസ്റ്റഡി മദ്ദനത്തെക്കുറിച്ച് പരാതി എഴുതി നൽകുകയും, ഡോക്ടറുടെ സഹായം ആവശ്യപ്പെടുകയും ചെയ്യാവുന്നതാണ്. അറസ്റ്റ് ചെയ്തു കഴിഞ്ഞാൽ പോലീസ് സ്റ്റേഷനിൽ പോയി കെഞ്ചുന്നതിനു പകരം, വക്കീലിനെ കണ്ട് നിയമസഹായം തേടുകയാണ് ബുദ്ധി…… പ്രതിക്ക് വേണ്ടി മജിസ്‌ട്രേറ്റിനോട് ആധികാരികമായി സംസാരിക്കുവാൻ കഴിയുക വക്കീലിന് മാത്രം…..
പോലീസിന്റെ അഴിമതിയെ കുറിച്ചുള്ള പരാതികൾ വിജിലൻസ്/ ലോകയുക്ത എന്നിവരെ അറിയിച്ചാൽ ബാക്കി കാര്യം അവർ നോക്കികൊള്ളും. ലോകായുക്ത നൽകുന്ന പരാതി നിശ്ചിത മാതൃകയിൽ 6 കോപ്പികൾ സഹിതം ആയിരിക്കണം.
തയ്യാറാക്കിയത്
Adv.K. B Mohanan.