crimeKERALAlocalOtherstop newsVIRAL

ഷുക്കൂർ വക്കീലിൻ്റെ വീണ്ടും വിവാഹം : യു ട്യൂബർ അനിൽ മുഹമ്മദിനെതിരെ മകൾ നൽകിയ പരാതിയിൽ മൈത്രേയനേയും കനി കുസൃതിയേയും മോശക്കാരാക്കി : പരാതി നിയമകുരുക്കിൽ

കാസർകോഡ്: സ്വന്തം ഭാര്യയെ 28 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹം ചെയ്ത് മുസ്ലിം സമുദായത്തിൽ വിവാദം ഉയർത്തിയ കാസർകോഡ് ബാറിലെ അഭിഭാഷകനും ചലച്ചിത്ര നടനുമായ അഡ്വ. സി. ഷുക്കൂറിനെയും പെൺമക്കളേയും സമൂഹമാധ്യമത്തിലൂടെ അപമാനിച്ചു എന്നാരോപിച്ച് ഷുക്കൂർ വക്കീലിൻ്റെ മകൾ യുട്യൂബറായ ഡോ. അനിൽ മുഹമ്മദിനെതിരെ കാസർകോഡ് ജില്ലാ പോലീസ് നേതാവിക്ക് നൽകിയ പരാതി നിയമകുരുക്കിലേക്ക് . പരാതിയിൽ പ്രമുഖ ആക്ടിവിസ്റ്റും സാമൂഹിക പ്രവർത്തകനുമായ മൈത്രേയൻ, മകൾ ചലച്ചിത്ര നടിയും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും പലതവണ ചലച്ചിത്ര ജൂറി അംഗവുമായ കനി കുസൃതി എന്നിവരെ മോശക്കാരായി ചിത്രീകരിച്ചത് വഴിയാണ് ഷുക്കൂർ വക്കീലിൻ്റെ മകൾ നിയമനടപടി നേരിടുന്നത്. ഭാര്യയെ വീണ്ടും വിവാഹം ചെയ്ത ഷുക്കൂർ വക്കീലിനെ അതിരൂക്ഷമായി വിമർശിച്ച് യുട്യൂബർ ഡോ. അനിൽ മുഹമ്മദ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ വിൽ മൈത്രേയനേയും കനി കുസൃതിയേയും പരാമർശിക്കുന്നുണ്ട്. ” ഹഹഹ ചിരിയാണ് വരുന്നത് അല്ലാതെ എന്താ പറയുക പറ്റുമെങ്കിൽ നവോത്ഥാനം പൂത്തുലഞ്ഞിട്ട് ഈ പറഞ്‌ഞ എല്ലാ ഉസ്താദുമാരോടും കണക്ക് ചോദിക്കാൻ വേണ്ടി ശുക്കൂർ തന്നെ ഷുക്കുറിൻ്റെ ഏറ്റവും പ്രിയപ്പെട്ടവരെ എങ്കിലും നമ്മുടെ കനിയൊക്കെ അഭിനയിക്കുന്നത് പോലെ അൽപ വസ്ത്രങ്ങളിൽ അഭിനയിക്കുകയും നിങ്ങൾ ഒരു മൈത്രേയനായി മാറുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ് അങ്ങനെയാവുമ്പോൾ കുറച്ചുകൂടി സ്പെയ്സും ഇടവും കിട്ടും എന്ന് കാര്യത്തിൽ യാതൊരു തർക്കവുമില്ല” എന്നാണ് വീഡിയോവിലെ പരാമർശം. ഇത് വഴി താനും രണ്ട് സഹോദരിമാരും അപമാനിക്കപ്പെട്ടതായാണ് മകളുടെ പരാതി. ” ശുക്കൂർ തന്നെ ഷുക്കുറിൻ്റെ ഏറ്റവും പ്രിയപ്പെട്ടവരെയാരെയെങ്കിലും നമ്മുടെ കനികുസൃതി അഭിനയിക്കുന്നത് പോലെ അൽപ വസ്ത്രങ്ങളിൽ അഭിനയിപ്പിക്കുകയും നിങ്ങൾ ഒരു മൈത്രിയെനായി മാറുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്” എന്ന വാചകം വീഡിയോയിൽ ഉൾപ്പെടുത്തിയത് ലൈംഗീക നിറമുള്ള വ്യാഖ്യാനങ്ങൾക്ക് വക നൽകുന്നതാണ്. കനികുസ്യതി ബിരിയാണിയിൽ ചെയ്‌ത വേഷമാണ് കേൾവിക്കാറുടെ മനസ്സിൽ ആ വാചകങ്ങൾ കേൾക്കുമ്പോൾ വരുന്നത്. അത് ഉപ്പയുടെ മക്കളായ ഞങ്ങളുടെ സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തണം എന്ന് ഉദ്ദേശിച്ചു മാത്രം ചെയ്തതാണ്. ലൈംഗീക ചുവയുള്ള പരാമർശം എന്റേയും എൻ്റെ പ്രായപൂർത്തിയാകാത്ത സഹോദരിയുടേയും സ്ത്രീത്വത്തെയാണ് അപമാനിച്ചിരിക്കുകയാണ്. കനികുസൃതി എന്ന നടി ചെയത് സിനിമയിലെ വേഷം പുരുഷന് ബാധകമല്ല. അതു സ്ത്രീകളെ മാത്രം ഉദ്ദേശിച്ചു പറയുന്നതാണ് ” .

അൽപ വസ്ത്രത്തിൽ സിനിമയിൽ അഭിനയിച്ച കനി , അതിൽ തെറ്റു കാണാത്ത പിതാവ് മൈത്രേയൻ എന്നിവരെ തങ്ങളോട് ഉപമിച്ചതിലാണ് പരാതിയെന്ന് മകൾ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് മൈത്രേയനും മകൾ കനി കുസൃതിയും മോശക്കാരാണെന്ന് ചിത്രീകരിക്കുക വഴി പ്രമുഖ സാമൂഹിക പ്രവർത്തകനായ മൈത്രേയൻ, മകളും സംസ്ഥാന ചലചിത്ര അവാർഡ് ജേതാവുമായ കനി കുസൃതി എന്നിവരെ പരാതിയിലൂടെ അപമാനിച്ചതായാണ് പോലീസിന് ലഭിച്ച നിയമോപദേശം എന്നറിയുന്നു. 2024 ൽ ബുസാൻ ഇൻ്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ജൂറി , 2025 ൽ 78-ാമത് ലൊക്കാർനോ ഫിലിം ഫെസ്റ്റിവൽ ജൂറി അംഗം, 2019 ൽ സംസ്ഥാനത്തെ മികച്ച നടിക്കുള്ള അവാർഡ്, 2020 ൽ മികച്ച നടിക്കുള്ള സൗത്ത് ഫിലിം ഫെയർ അവാർഡ്, മോസ്കോ ഇൻ്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്, 2024ൽ ഏഷ്യ കണ്ടെൻ്റ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ കനി കുസൃതിയെ ഉദാഹരണമാക്കിയാൽ പരാതിക്കാരി എങ്ങനെ മോശക്കാരായാകും എന്നതാണ് പോലീസ് ഉയർത്തുന്ന സംശയം. ഇതുമൂലം മാനഹാനി വന്നതായി പരാതിയിൽ ആരോപിച്ച യുവതി കനി കുസൃതിയെ അപമാനിച്ചതായാണ് പോലീസ് വിലയിരുത്തുന്നതത്രെ. വിഷയം മറ്റൊരു വിവാദത്തിന് വഴിമരുന്നിടും എന്നതിനാൽ മൈത്രേയൻ്റെയും മകളുടെയും പ്രതികരണം കാത്തിരി ക്കുകയാണ് കാസർകോട് പോലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close