
കോഴിക്കോട് : ജില്ലാ സ്പോർട്സ് കൗൺസിൽ മുൻ ട്രഷററും, എക്സിക്യൂട്ടിവ് അംഗവും. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവുമായ ടി എം അബ്ദുറഹിമാൻ മാസ്റ്ററുടെ വിയോഗത്തിൽ കുടുംബത്തോടപ്പം കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.
ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി നിഖിലിന്‍റെ അധ്യക്ഷതയിൽ എക്സിക്യൂട്ടിവ് മെമ്പർ ഇ അനിതകുമാരി അനുശോചന പ്രമേയം അവതരിപ്പിച്ചു.
ട പി ദാസൻ (മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്), ഒ രാജഗോപാൽ(മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്), ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് മെമ്പർമാരായ കെ എം ജോസഫ്, ഷാജേഷ് കുമാർ കെ, പി സി ഷൈജു (യുവജന കമ്മിഷൻ അംഗം), കെ വി മോഹനൻ (മുൻ ട്രഷറർ, ജില്ലാ സ്പോർട്സ് കൗൺസിൽ), കെ രാംദാസ് (മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി), ഇ കോയ (മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് മെമ്പർ), കെ വി അബ്ദുൾ മജീദ്,എ കെ മുഹമ്മദ് അഷ്റഫ്, വി.കെ.തങ്കച്ചൻ,പദ്മനാഭൻ, ശശീധരൻ, പി കെ കബീർസലാല, ജയന്ത് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു . ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ് സ്വാഗതവും വിനീഷ് കുമാർ കെ പി (സ്പോർട്സ് ഓഫീസർ, ജില്ലാ സ്പോർട്സ് കൗൺസിൽ) നന്ദിയും രേഖപ്പെടുത്തി.




