
തിരുവനന്തപുരം: ഡി.സി.സികളില്‍ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. പ്രവര്‍ത്തനം മോശമായതിനെ തുടര്‍ന്ന് ഡി.സി.സികളില്‍ പുനഃസംഘടന നടപ്പിലാക്കാനാണ് കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനം. അതിനാല്‍ പകുതിയോളം ജില്ലാ പ്രസിഡന്റുമാര്‍ക്ക് സ്ഥാനം നഷ്ട്മാകുമെന്ന കാര്യം ഉറപ്പായി.
പുനഃസംഘടനയില്‍ ഇക്കുറി സ്ത്രീകളും വേണമെന്നതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഏറ്റവും കുറഞ്ഞത് ഇത്തവണ ഒരാളെയെങ്കിലും ഉള്‍പ്പെടുത്തിയാല്‍, ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് സാധ്യത ഏറും. കെ.പി ശ്രീകുമാറിന്റെ പേരും ആലപ്പുഴയില്‍ പരിഗണനയിലുണ്ട്.
പരാതികള്‍ നേരിടുന്ന ഡി.സി.സി പ്രസിഡന്റുമാരെ മാറ്റാനാണ് ആലോചിക്കുന്നത്. നിലവില്‍ എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ഡി.സി.സി പ്രസിഡന്റുമാര്‍ ഒഴികെയുള്ളവര്‍ക്കെതിരെ ഗൗരവ സ്വഭാവത്തിലുള്ള പരാതികളുണ്ട്. തൃശൂരില്‍ ജോസ് വള്ളൂര്‍ ഒഴിഞ്ഞ സ്ഥാനത്തേക്ക് ഇതുവരെയും ആളായിട്ടില്ല. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവിക്കെതിരെ തിരുവനന്തപുരം ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു.
More news; ഷൂട്ടൗട്ടില്‍ ബ്രസീലിനെ വീഴ്ത്തി യുറുഗ്വോ സെമിയില്‍
തിരുവനന്തപുരത്ത് കെ.എസ് ശബരീനാഥ്, ആര്‍.വി രാജേഷ്, ചെമ്പഴന്തി അനില്‍ എന്നിവര്‍ക്കാണ് പ്രധാന പരിഗണന. കൊല്ലത്ത് ജ്യോതികുമാര്‍ ചാമക്കാല, സൂരജ് രവി, ശൂരനാട് രാജശേഖരന്‍ എന്നിവരുടെ പേരുകളും പരിഗണിക്കുന്നു. ജോസ് വള്ളൂരിന് പകരം തൃശൂരില്‍ അനില്‍ അക്കര, ജോസഫ് ടാജറ്റ്, ടി.വി ചന്ദ്രമോഹന്‍, എം.പി ജാക്‌സണ്‍ എന്നിവരുടെ പേരുകളും ഇടം പിടിച്ചിട്ടുണ്ട്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz