
കോഴിക്കോട് :
ലോക ഉപഭോക്ത അവകാശ ദിനമായ മാർച്ചു 15 നു നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ
കൺസൂമേർസ് അഫേർസ് ഡിപ്പാർട്ടുമെൻറിൻ്റെ
ആഭിമുഖ്യത്തിൽ
ലോക
ഉപഭോക്ത അവകാശ ദിനം സമുചിതമായി ആചരിച്ചു
മാവൂർ റോഡിലെ
കൈരളി ശ്രീ കോംപ്ലക്സിലുള്ള
വേദി ഹാളിൽ
രാവിലെ NCP സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് അഡ്വക്കറ്റ് പി.എം സുരേഷ് ബാബു ഉൽഘാടനം ചെയ്തു.
പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും
നിരന്തരം പോരാട്ടം നടത്തിയ കൂരാച്ചുണ്ടു കാരനായ ശ്രീ. ഓ.ഡി തോമസിനു സംസ്ഥാന കമ്മിറ്റി നല്കുന്ന “കർമശ്രേഷഠ അവാർഡ് ”
അദ്ദേഹം സമ്മാനിച്ചു.
ചടങ്ങിൽ
NCP ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് ഷാൾ അണിയിച്ചു അദ്ദേത്തെ ആദരിച്ചു.
ജില്ലാ ചെയർമാൻ സി.പി. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
മുക്കം മുഹമ്മദ് മുഖ്യപ്രഭാഷണം നല്കി.
സംസ്ഥാന ജനറൽ സെക്രട്ടറി. എം ആലിക്കോയ
സംസ്ഥാന സിക്രട്ടറി അഡ്വ. എം പി. സൂര്യനാരായണൻ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സിക്രട്ടറി വി സുനിൽകുമാർ
യുണൈറ്റഡ് മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ടി പി എ ഷഫീക് , റീട്ടെയിൽ മർച്ചൻസ് അസോസിയേഷൻ ജില്ലാ സിക്രട്ടറി
പി സോമസുന്ദരൻ ,
കൺസൂമേർസ് ഡിപ്പാർട്ടുമെൻറ് ജില്ല സിക്രട്ടറി സർവ്വോത്തമൻ പാലാട്ട്, കർമ്മ ശ്രേഷ്ഠ
അവാർഡ് ജേതാവ്
ഒ.ഡി തോമസ് എന്നിവർ സംസാരിച്ചു.