KERALAlocaltop news

ബ്രൗൺഷുഗർ കേസിലെ പ്രതിക്ക് രണ്ടുവർഷം കഠിന തടവും 20000 രൂപ പിഴയും

 

കോഴിക്കോട് :  ഒളവണ്ണ സ്വദേശിയായ പുളിക്കലകത്ത് അബ്ദുൽ ഷാഹിർ. പി. കെ..എന്ന സായിക്കാണ് വടകര എൻഡിപിഎസ് കോടതി ജഡ്ജി ബിജു വി.ജീ രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചത്. പിഴ അടക്കാത്തപക്ഷം രണ്ടുമാസം അധികതടവും അനുഭവിക്കണം.
കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ നാലാം പ്ലാറ്റ്ഫോമിലേക്കുള്ള റോഡിൽ വെച്ചാണ് ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.ടീ. ബിജിത്തും ഡാൻസാഫ് പാർട്ടിയും ചേർന്ന് 09.11.2019 തീയതി 26 ഗ്രാം ബ്രൗൺ ഷുഗറുമായി പ്രതിയെ അറസ്റ്റ് ചെയ്തത്… അന്നത്തെ ടൗൺ ഇൻസ്പെക്ടർ  എ.ഉമേഷ്   പ്രതിക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണത്തിൽ എ എസ് ഐ മുഹമ്മദ് സബീർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനിൽ കുമാർ, സുനിൽ, ഉദയകുമാർ, സജീഷ് കുമാർ, ജയ്സൺ ചാർലി, നിഖിൽ എന്നിവരാണ് ഉണ്ടായിരുന്നത്… പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചത്….പബ്ലിക് പ്രോസിക്യൂട്ടറായ …, ലിജീഷ്.ഇ.വി…..സിപിഒ മരായ ജെറീഷ്. പി ടി സുധീർകുമാർ. പി കെ എന്നിവരാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close