കോഴിക്കോട്: കോർപറേഷൻ വജ്രജൂബിലി ആഘോഷത്തിനെ ഭാഗമായി നഗരത്തിലെ കെട്ടിട നമ്പർ ഇല്ലാത്ത 36,123 വീടുകൾക്ക് നമ്പർ നൽകാൻ കോർപറേഷൻ തീരുമാനം. മേയർ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. വാർഡ് അടിസ്ഥാനത്തിൽ കുടുംബശ്രീ, ആശ, റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകരുടെ സഹകരണത്തോടെ ജനകീയ കൂട്ടായ്മയിൽ അപേക്ഷകൾ വാങ്ങി സമയ ബന്ധിതമായി നമ്പർ നൽകുന്ന പ്രവൃത്തി നടപ്പാക്കാനാണ് തീരുമാനം. ഇതിനായി 27, 28 തീയതികളിൽ കൗൺസിലർമാരുടെ അധ്യക്ഷതയിൽ അതാത് വാർഡുകളിൽ യോഗം ചേരും. കെട്ടിട നമ്പർ അപേക്ഷകൾ ശേഖരിക്കുന്നതിനായി ഫെബ്രുവരി ആറുമുതൽ എട്ട് വരെ വാർഡ് തല ക്യാമ്പുകൾ നടക്കും. 25 വാർഡുകൾക്ക് ഒരു ദിവസം എന്ന നിലയിലാണ് 75 വാർഡുകളിലും ക്യാമ്പ് നടക്കും. ഫെബ്രുവരി 20 നകം നമ്പർ നൽകുന്ന നടപടികൾ പൂർത്തിയാക്കും. ഓരാവാർഡിലും 200 മുതൽ 1400 ഓളം വീടുകൾക്ക് വരെ നമ്പർ നൽകാൻ വിട്ട് പോയതാണെന്ന് റിവിഷൻ നടപടിയിൽ കണ്ടെത്തിയെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് പറഞ്ഞു. നമ്പറുകൾ ലഭിക്കാനും അതുവഴി നടപടികൾ ഒഴിവാക്കാനും വീട്ടുടമകൾക്കും നികുതി ലഭ്യത ഉറപ്പാൻ കോർപറേഷനും പുതിയ നീക്കം പ്രയോജനപ്പെടും. നേരത്തേയുണ്ടായിരുന്ന വീടുകൾ പൊളിച്ചപ്പോൾ കോർപറേഷൻ രേഖകളിൽ നിന്ന് കെട്ടിടനമ്പർ മാറ്റാത്തതിനാൽ നികുതി പിരിവിന്റെ കണക്കുകൾ ശരിയാവാത്ത അവസ്ഥമാറ്റാനും പുതിയ നടപടികൾ കൊണ്ടാവും. കോർപറേഷൻ ഈ കൊല്ലം പദ്ധതി വിഹിതം 29 ശതമാനം പൂർത്തിയായതായി ഡെപ്യുട്ടി മേയർ അറിയിച്ചു. പദ്ധതി നിർവഹണത്തിൽ കോർപറേഷൻ സംസ്ഥാനത്ത് രണ്ടാം സ്ഥാനമുണ്ട്. കെ.മൊയ്തീൻകോയയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. നടപ്പാക്കാൻ താമസം വരുന്ന കോർപറേഷന്റെ വിവിധ പദ്ധതികൾക്കുള്ള തുകകൾ പദ്ധതി മാറ്റി വിനിയോഗിക്കാൻ കൗൺസിൽ അനുമതി നൽകി. ഇതു പ്രകാരം നഗരത്തിൽ വനിതകൾക്കായി മെനസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യാൻ ഒരു കോടി രൂപ മറ്റ് പദ്ധതികളിൽ നിന്ന് മാറ്റി വിനിയേഗിക്കും. കടുംബശ്രീ സംവിധാനങ്ങളും അങ്കണവാടികളും മുഖേനയുമാണ് കപ്പുകൾ നൽകുകയെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരൻ പറഞ്ഞു. കുടുംബ ശ്രീ ആഭിമുഖ്യത്തിൽ ഓരോവാർഡിലും വനിതകൾ നടത്തുന്ന സൈക്കിൾ കേന്ദ്രങ്ങൾ തുടങ്ങാനായി സൈക്കിളുകൾ വാങ്ങാൻ കൗൺസിൽ തീരുമാനിച്ചു. പദ്ധതിക്കെതിരെ വിജിലൻസിൽ പരാതിയുണ്ടായിരുന്നുവെങ്കിലും അവരുടെ അന്വേഷണത്തിൽ അപാകതയില്ലെന്ന് കണ്ടെത്തിയ ശേഷമാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരുപദ്ധതിയെന്ന് ക്ഷേമകാര്യ സ്ഥിരം സമിത അധ്യക്ഷൻ പി.സദിവാകരൻ പറഞ്ഞു. ആദ്യ ഘട്ടമായി 10 വാർഡിൽ ഓരാവാർഡിലും 20 വീതം സൈക്കിളാണ് വാങ്ങുന്നത്. വിജയിച്ചാൽ മറ്റ് വാർഡിലും നടപ്പാക്കും. ഇതിനായി 1.5 കോടി രൂപയാണ് മാറ്റിവച്ചത്. സൈക്കിളുകൾ നന്നാക്കാൻ സംവിധാനമൊരുക്കണമെന്ന് കെ.സി. ശോഭിത ആവശ്യപ്പെട്ടു. അജണ്ട മാറ്റി വക്കണമെന്ന് എസ്.കെ.അബൂബക്കറും ആവശ്യപ്പെട്ടു. എന്നാൽ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ജനകീയ കമ്മറ്റിക്കായിരിക്കും സൈക്കിൾ മെയിന്റനൻസ് അടക്കം സൈക്കിൾ കേന്ദ്രങ്ങളുടെ നടത്തിപ്പെന്ന് മേയർ അറിയിച്ചു. 7350 രൂപക്ക് മീഡിയം ഇനവും 7250 രൂപക്ക് ചെറിയയിനവും സൈക്കിൾ വാങ്ങാനുമുള്ള കരാറിനാണ് അംഗീകാരം
Related Articles
Check Also
Close-
കഴുത്തിൽ കത്തി വെച്ച് കവർച്ച; ഒരാൾകൂടി പിടിയിൽ*
February 6, 2023