KERALAlocaltop news

പിൻവാതിൽ നിയമനമെന്ന് : കൗൺസിൽ യോഗം ബഹളമയം

കോഴിക്കോട്: കോർപറേഷനിൽ ശുചീകരണ വിഭാഗത്തിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ശുചീകരണ തൊഴിലാളികളുടെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട അജണ്ടയിലാണ് യു.ഡി.എഫ് വിയോജിപ്പുമായി നടുത്തളത്തിലിറങ്ങിയത് . ബാനറുമായി പ്രതിപക്ഷം ഡയസിന് മുന്നിലെത്തി പ്രതിഷേധിക്കുന്നതിനിടെ 246 അജണ്ടകളും കൗൺസിൽ യോഗം ചർച്ചകളില്ലാതെ പാസാക്കി. അജണ്ടകൾചർച്ചയില്ലാതെപാസാക്കിയതോടെ പ്രതിഷേധവുമായിബി.ജെ.പിയുംരംഗത്തെത്തി. നിയമനത്തിന് അംഗീകാരം നൽകാനുള്ള അജണ്ടക്കെതിരെ പ്രതിപക്ഷ ഉപനേതാവ് കെ. മൊയ്തീൻ കോയയാണ് പ്രതിഷേധം ഉയർത്തിയത്. 235 ശുചീകരണ തൊഴിലാളികളെ ധൃതിപിടിച്ച് നിയമിക്കുന്നത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണെന്നായിരുന്നു യു.ഡി.എഫ് കൗൺസിൽ പാർട്ടിയുടെ ആരോപണം. സി.പി.എം ജില്ലാ കമ്മിറ്റിയുടെ പട്ടികയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നും അദ്ദേഹം ആരോപിച്ചു. തുടർന്ന് പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബാനർ ഉയർത്തി നടുത്തളത്തിലിറങ്ങി ഡയസ് വളഞ്ഞു. ഇതോടെ ഡയസിലിരുന്ന ഡെപ്യൂട്ടി മേയർക്ക് സംരക്ഷണമൊരുക്കി ഭരണപക്ഷവും ഡയസിന് ചുറ്റുമെത്തി. പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധം ശക്തമാക്കുന്നതിനിടെ ഡെപ്യൂട്ടി മേയർ അജണ്ട നമ്പറുകൾ വായിക്കുകയും ചുറ്റുംകൂടിയിരുന്ന ഭരണപക്ഷ അംഗങ്ങൾ പിന്തുണച്ച് പാസാക്കുകയുമായിരുന്നു.
11.21 മുതൽ 11.26 വരെയുള്ള ആറ് മിനിറ്റിനുള്ളിൽ 246 അജണ്ടകളാണ് പാസാക്കിയത്. തുടർന്ന് കൗൺസിയിൽയോഗം പൂർത്തിയാക്കുകയും ചെയ്തു. ഇതിനിടെ ബി.ജെ.പി അജണ്ട കീറിയെറിഞ്ഞ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. അതേസമയം കൗൺസിൽ പിരിഞ്ഞതിനു ശേഷവും യു.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close